Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ: ലളിത് മോഡിക്ക് ആജീവനാന്ത വിലക്ക്?

ദില്ലി: മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് ബി സി സി ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ 25 ന് ചെന്നൈയില്‍ ചേരുന്ന പ്രത്യേക ജനറല്‍ മീറ്റിംഗില്‍ വച്ച് മോഡിക്കെതിരായ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അരുണ്‍ ജെയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരടങ്ങിയ അച്ചടക്കക്കമിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മോഡിയുടെ വിധി നിര്‍ണയിക്കപ്പെടുക.

മോഡിക്ക് ബി സി സി ഐയില്‍ ആജീവനാന്ത വിലക്ക് കിട്ടാനിടയുള്ള തരത്തിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് എന്നാണ് സൂചന. ഇത് സംബന്ധിച്ച് ബി സി സി ആയുടെ പ്രത്യേക സമിതിയാണ് തീരുമാനം എടുക്കേണ്ടത്. മൂന്നില്‍ രണ്ട് വിഭാഗം അംഗങ്ങളെങ്കിലും വിലക്കിന് അനുകൂലമായി വോട്ട് ചെയ്താലേ വിലക്ക് നിലവില്‍ വരൂ. വിലക്കിനായി 21 അംഗങ്ങളുടെ വോട്ടാണ് വേണ്ടത്.

lalit modi

ക്രിക്കറ്റിലെ പണക്കിലുക്കത്തിന്റെ കളിയായ ഐ പി എല്ലിന്റെ മുഖ്യ സൂത്രധാരനായിരുന്നു ലളിത് മോഡി. ആദ്യത്തെ മൂന്ന് സീസണില്‍ ഐ പി എല്ലിന്റെ കമ്മീഷണറും മോഡിയായിരുന്നു. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ 2010 ലാണ് മോഡിയെ ഈ സ്ഥാനത്ത് നിന്നും മാറ്റിയത്.

കൊച്ചി ടസ്‌കേഴ്‌സ്, പുനെ വാരിയേഴ്‌സ് ടീമുകളുടെ ലേലത്തില്‍ ക്രമക്കേടുകള്‍ നടന്നു എന്ന ആരോപണവും മോഡിക്ക് വിനയായി. മോഡി മാറ്റിനിര്‍ത്തപ്പെട്ട മൂന്ന് വര്‍ഷങ്ങളിലായാണ് അരുണ്‍ ജെയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ അടങ്ങിയ അച്ചടക്കസമിതി അന്വേഷണം നടത്തിയത്.

Story first published: Tuesday, September 3, 2013, 15:02 [IST]
Other articles published on Sep 3, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+