ബിസിസിഐ മസില്‍വിരിച്ചു; ലങ്ക വഴങ്ങി
കൊളംബോ: ലോകക്രിക്കറ്റിലെ ശക്തരായ ബിസിസിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഐപിഎല്ലില്‍ കളിക്കുന്ന ലങ്കന്‍താരങ്ങള്‍ മേയ് അഞ്ചിനകം നാട്ടിലെത്തണമെന്ന നിലപാടില്‍ ശ്രീലങ്ക അയവുവരുത്തി. ഇന്ത്യയെ പിണക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ മേയ് അഞ്ചിന് താരങ്ങള്‍ തിരിച്ചെത്തണമെന്ന നിര്‍ദേശം പിന്‍വലിക്കുന്നതായും 18 വരെ ലങ്കന്‍ താരങ്ങള്‍ക്ക് ഐ.പി. എല്ലില്‍ കളിക്കആമെന്നും ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അല്‍ത്തഗമാഗേ വ്യാഴാഴ്ച അറിയിച്ചു.

ഐപിഎല്ലിലെ ലങ്കന്‍ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച തര്‍ക്കത്തിന് ഇതോടെ താല്‍ക്കാലിക പരിഹാരമായി. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനായി ലങ്കന്‍ താരങ്ങള്‍ മെയ് അഞ്ചിന് മുമ്പ് രാജ്യത്ത് തിരിച്ചെത്തണമെന്നായിരുന്നു നേരത്തെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്.
അതേസമയം പരിക്കുള്ളതിനാല്‍ തന്നെ ഇംഗ്‌ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കണമെന്ന ലങ്കന്‍ പേസര്‍ മലിംഗയുടെ അഭ്യര്‍ത്ഥന അദ്ദേഹത്തിന് തന്നെ പാരയായി. പരിക്കാണെങ്കില്‍ ഐ.പി. എല്ലില്‍ മുംബയ് ഇന്ത്യന്‍സിനുവേണ്ടി കളിക്കുന്നത് നിറുത്തി മലിംഗ നാട്ടിലെത്തണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. ഐപിഎല്ലില്‍ കളിച്ച് കാശുണ്ടാക്കാനായി ഇല്ലാത്ത പരിക്ക് പറഞ്ഞ് ടെസ്റ്റില്‍ നിന്ന് ഒഴിവാകുന്നത് ശരിയായ നടപടിയല്ലെന്നും ചീഫ് സെലക്ടര്‍ ദുലീപ് മെന്‍ഡിസ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications