
കൊച്ചി ടീം കൂടാതെ , കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവയ്ക്കാണ് നോട്ടീസ് അയച്ചത്. ബുധനാഴ്ച ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ബോഡി യോഗമാണ് ടീമുകള്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.
ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ പുന:സംഘടിപ്പിക്കാനും ജനറല്‍ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്. ഗവേണിങ് കൗണ്‍സിലില്‍ നിന്ന് സുനില്‍ ഗവാസ്‌കറെ നീക്കി.
അതേസമയം രവിശാസ്ത്രിയെയും മന്‍സൂര്‍ അലിഖാന്‍ പട്ടോഡിയെയും നിലനിര്‍ത്തി. ബോംബെ ഹൈക്കോടതിയില്‍ ബിസിസിഐ മുന്‍ അധ്യക്ഷന്‍ ജഗ് മോഹന്‍ ഡാല്‍മിയക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിക്കാനും ജനറല്‍ബോഡി യോഗം തീരുമാനിച്ചു.