ചൗളയെ ചൊല്ലി ഇന്ത്യന്‍ ക്യാമ്പില്‍ തര്‍ക്കം
ദില്ലി: ലോകകപ്പില്‍ നിരാശജനകമായ പ്രകടനങ്ങള്‍ തുടരുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ തര്‍ക്കം ലെഗ് സ്പിന്നര്‍ പീയൂഷ് ചൗളയെ ചൊല്ലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണമാചാരി ശ്രീകാന്തും നായകന്‍ എം.എസ്. ധോണിയും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്.

ബിസിസിഐ സെക്രട്ടറി എന്‍. ശ്രീനിവാസന്‍, ശ്രീകാന്ത് എന്നിവരുമായി അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചു വ്യാഴാഴ്ച നടന്ന ചര്‍ച്ചയിലാണ് വാക്കുതര്‍ക്കമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകകപ്പില്‍ ഇതുവരെ നല്ലപ്രകടനം നടത്താത്ത ലെഗ് സ്പിന്നര്‍ പീയൂഷ് ചൗളയെ തുടര്‍ന്നും കളിപ്പിക്കണമെന്ന ധോണിയുടെ നിലപാടിനോടു ശ്രീകാന്ത് വിയോജിച്ചു. ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന് ഒരവസരം നല്‍കണമെന്ന നിലപാടിലായിരുന്നു ശ്രീകാന്ത്. പവര്‍പ്ലേകളില്‍ പന്തെറിയാനുള്ള മികവും ഹോം ഗ്രൗണ്ടാണെന്ന ആനുകൂല്യവുമാണ് അശ്വിനെ ഉള്‍പ്പെടുത്താന്‍ ശ്രീകാന്ത് ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍.
എന്നാല്‍ അശ്വിനെക്കാള്‍ മികച്ച ബൗളര്‍ ചൗളയാണെന്ന നിലപാടില്‍ തന്നെയായിരുന്നു ധോണി. അതേ സമയം ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ബിസിസിഐ നിഷേധിച്ചിട്ടുണ്ട്. ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസുമായാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ അവസാനമത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications