ദില്ലി: ബിസിസിഐ ആസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് മാറ്റുമെന്ന് ബിസിസിഐ പ്രസിഡന്റ് ശരദ്പവാര്‍ പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബിസിസിഐയില്‍ മുംബൈ ലോബി പിടിമുറുക്കുന്നതിന്റെ സൂചനയായാണ് ആസ്ഥാനം മാറ്റുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജഗ്മോഹന്‍ ഡാല്‍മിയ പക്ഷത്തെ പരാജയപ്പെടുത്തിയാണ് പവാര്‍ നവംബര്‍ 29ന് നടന്ന ബിസിസിഐ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുത്തത്. ബിസിസിഐ പ്രസിഡന്റായിരുന്ന പ്രസിഡന്റ് രണ്‍ബീര്‍സിംഗ് മഹേന്ദ്രയെയാണ് പവാര്‍ പരാജയപ്പെടുത്തിയത്. 11നെതിരെ 20 വോട്ടുകള്‍ക്കാണ് പവാര്‍ വിജയിച്ചത്.