ജയ്പൂര്‍: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയെ ബിസിസിഐയില്‍നിന്ന് പുറത്താക്കി.
ജയ്പൂരില്‍ ശനിയാഴ്ച ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഡാല്‍മിയയെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനമുണ്ടായത്.
1996ലെ ലോകകപ്പ് മത്സരത്തിനിടയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലടക്കമുള്ള സമിതികളില്‍ ഏതെങ്കിലും സ്ഥാനം വഹിക്കുന്നതിനും വിലക്കുണ്ട്.