ബിസിസിഐക്ക് 11.9 കോടി രൂപ സേവന നികുതി ചുമത്തി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോട് ഫിബ്രവരി 27നുള്ളില്‍ മൂന്ന് കോടി രൂപ സേവന നികുതി ഇനത്തില്‍ അടയ്ക്കാന്‍ സെന്‍ട്രല്‍ എക്സൈസ് ആന്റ് സര്‍വീസ് ടാക്സ് അപ്പാലറ്റ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.
1999-200 മുതല്‍ 2002-300 വരെയുള്ള കാലയളവില്‍ ടെസ്റ് ക്രിക്കറ്റ് മത്സരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ്, പരസ്യ ഇനങ്ങളിലായി വിവിധ കമ്പനികളില്‍ നിന്നും ലഭിച്ച വരുമാനത്തിനുള്ള സേവന നികുതിയെന്ന നിലയില്‍ 11.19 കോടി രൂപ ബിസിസിഐ നല്‍കാനുണ്ട്. കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ എക്സൈസ് (സര്‍വീസ് ടാക്സ്) കമ്മിഷണറുടെ ഓഫീസില്‍ നിന്നും ബിസിസിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ബിസിസിഐ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് അപ്പാലറ്റ് ട്രിബ്യൂണല്‍ ഉത്തരവ് സ്റേ ചെയ്യുകയും ഇടക്കാല പേമെന്റ് എന്ന നിലയില്‍ മൂന്ന് കോടി രൂപ അടയ്ക്കാനും ആവശ്യപ്പെട്ടു. ഇതിന് ഫിബ്രവരി 27 വരെ ബിസിസിഐക്ക് സമയം നല്‍കിയിട്ടുണ്ട്. ബിസിസിഐയുടെ അപ്പീലിന്മേല്‍ ഫിബ്രവരി 27ന് തുടര്‍വാദം കേള്‍ക്കും.
ഇതിനു മുമ്പും എക്സൈസ് വകുപ്പ് ബിസിസിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications