ബിസിസിഐ ഐസിസിക്കെതിരെ
മുംബൈ : ഇന്ത്യയുടെ ടീമിന്റെ വിജയത്തിളക്കം കുറച്ചു കാണിക്കുന്നതിനാണ് മൂന്നാം ടെസ്റ്റ് വേദിയായ കാണ്‍പൂര്‍ പിച്ചിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ബിസിസിഐ.
ഗ്രീന്‍പാര്‍ക്ക് പിച്ചിന് അന്താരാഷ്ട്ര നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി മാച്ച് റഫറി റോഷന്‍ മഹാനാമ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഐസിസി ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു.
ഐസിസിയുടെ കത്തിനോട് രൂക്ഷമായ ഭാഷയിലാണ് ബിസിസിഐ പ്രതികരിച്ചത്. ഇന്ത്യയുടെ വിജയം കുറച്ചു കാട്ടാനാണ് ഐസിസി ശ്രമിക്കുന്നതെന്നും കത്തില്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
മത്സരത്തില്‍ ആകെ വീണ 32 വിക്കറ്റുകളില്‍ 14 എണ്ണം ഫാസ്റ്റ് ബൗളര്‍മാരാണ് സ്വന്തമാക്കിയത് എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ബിസിസിഐയുടെ പ്രതിരോധം. ആകെ വീണ വിക്കറ്റില്‍ പകുതിയ്ക്കടുത്ത് ഫാസ്റ്റ് ബൗളര്‍മാര്‍ സ്വന്തമാക്കി. ഇതില്‍ നിന്നും സ്പിന്നര്‍മാരെ തുണയ്ക്കാനാണ് പിച്ച് തയ്യാറാക്കിയതെന്ന വാദത്തില്‍ കഴമ്പില്ലെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ ഐസിസിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ബിസിസിഐ സ്വീകരിക്കുന്ന നിലപാട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications