ഐപിഎല്‍ കൊച്ചി ടീമിന്റെ വിധി ശനിയാഴ്ചയറിയാം

അനുവദിച്ച സമയത്തിനകം ആഭ്യന്തര പ്രശ്‌നങ്ങളും ഓഹരി തര്‍ക്കങ്ങളും പരിഹരിച്ചതിനാല്‍ കൊച്ചി ടീമിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമാണ് ബി സി സി ഐ.യില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
ടീമുടമകള്‍ സമര്‍പ്പിച്ച രേഖകഖള്‍ ബി സി സി ഐയുടെ നിയമവിഭാഗം വിലയിരുത്തിയിരുന്നു. ഓഹരി പങ്കിടല്‍ സംബന്ധിച്ച ടീമുടമകളുടെ തീരുമാനത്തിന്റെ നിയമവശങ്ങള്‍പഠിക്കേണ്ടതുണ്ടെന്ന കാരണത്താലാണ് കഴിഞ്ഞ ബിസിസിഐ യോഗം കൊച്ചി ടീം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 5 ശനിയാഴ്ചത്തേയ്ക്ക് മാറ്റിവച്ചത്.
ഓഹരി ഘടനയിലെ മാറ്റം ഐ പി എല്‍ ഭരണസമിതി തത്വത്തില്‍ അംഗീകരിച്ചതായാണ് വിവരം. പുതിയ കരാര്‍ അനുസരിച്ച് റോണ്‍ഡിവു സ്‌പോര്‍ട് വേള്‍ഡ് വിട്ടുകൊടുത്ത 16 ശതമാനം അധ്വാന ഓഹരി മറ്റ് ഉടമകള്‍ വീതിക്കും.
ഇതില്‍ നാലു ശതമാനം മലയാളി വ്യവസായി വിവേക് വേണുഗോപാലിന് ലഭിക്കും. ലഭ്യമായ വിവരം അനുസരിച്ച് പുതുക്കിയ ഓഹരി ഘടന ഇങ്ങനെയാണ്.
ഇതുസംബന്ധിച്ച രേഖകള്‍ക്ക് ഭരണസമിതിയോഗം അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും എട്ടുമാസമായി നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് ബി സി സി ഐയുടെ പ്രഖ്യാപനം ഉണ്ടാകുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications