ഹര്‍ഭജന് അഞ്ച് ഏകദിനങ്ങളില്‍ വിലക്ക്
മുംബൈ: ഐപിഎല്‍ മത്സരത്തിനിടയില്‍ ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഹര്‍ഭജന്‍ സിംങിനെ അഞ്ച് ഏക ദിനങ്ങളില്‍ നിന്നും വിലക്കാന്‍ ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ(ബിസിസിഐ) തീരുമാനിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ അഭിഭാഷ കമ്മീഷന്‍ സുധീര്‍ നാനാവതിയുടെ റിപ്പോര്‍ട്ടിന്മേലാണ് ഹര്‍ഭജനെതിരെ നടപടിസ്വീകരിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ശരദ് പവാര്‍ അധ്യക്ഷനായ ബിസിസിഐയുടെ മൂന്നംഗ അച്ചടക്ക സമിതിയുടേതാണ് തീരുമാനം.
ഇനി കളിക്കളത്തില്‍ അച്ചടക്കലംഘനം നടത്തിയാല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഹര്‍ഭജന് താക്കീതും നല്‍കിയിട്ടുണ്ട്. ബുധനാഴ്‌ച ഹര്‍ഭജന്‍ സമിതിയ്‌ക്കുമുന്നില്‍ ഹാജരായിരുന്നു.
ബിസിസിഐ വിലക്കുകൊണ്ടുവന്നതോടെ ഓഗസ്‌റ്റില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലും അതിന്‌ശേഷം നടക്കുന്ന ഏഷ്യാകപ്പിലും ഹര്‍ഭജന് കളിക്കാനാവില്ലെന്ന് വ്യക്തമായി.
അഞ്ച് ടെസ്റ്റുകളില്‍ നിന്നോ പത്ത് ഏകദിനങ്ങളില്‍ നിന്നോ ഹര്‍ഭജനെ വിലക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഹര്‍ഭജന് ഇനിയും ശിക്ഷ നല്‍കരുതെന്ന് ശ്രീശാന്ത് അഭ്യര്‍ത്ഥിയ്‌ക്കുകയും ചെയ്‌തിരുന്നു.
ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കൂടിയായ ഹര്‍ഭജന്‍ മത്സരത്തിന് ശേഷം യാതൊരു പ്രകോപനവും കൂടാതെ ശ്രീശാന്തിനെ തല്ലുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഐപിഎല്‍ അധികൃതര് 11 ഐപിഎല്‍ മത്സരങ്ങളില്‍നിന്നും നേരത്തേതന്നെ ഹര്‍ഭജനെ വിലക്കിയിരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications