Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചിയര്‍ഗേള്‍സിനെ വിലക്കിയതെന്തിന്?

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇത്തവണ ആവേശം വിതറാന്‍ ചിയര്‍ഗേള്‍സ് ഉണ്ടാകില്ല. കോഴവിവാദവും രാത്രിപാര്‍ട്ടികളും കേള്‍പ്പിച്ച പേരുദോഷം ചിയര്‍ഗേള്‍സിനെ നിരോധിച്ച് ഒരു പരിധിവരെയെങ്കിലും കുറക്കാനാണ് ബി സി സി ഐയുടെ നീക്കം. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഈ ആവേശത്തുള്ളിച്ച ഐ പി എല്‍ സംഘാടകരെ ചീത്ത കേള്‍പ്പിച്ചതിന് കണക്കില്ല.

കോഴവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി സി സി ഐ ആക്ടിംഗ് പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ക്ലീനപ്പിലും ചിയര്‍ഗേള്‍സിന് പിടിവീണിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഐ പി എല്‍ മത്സരങ്ങള്‍ക്കും ചിയര്‍ഗേള്‍സ് ഉണ്ടാകില്ല.

ഇനി ഐ പി എല്ലിലും ചാമ്പ്യന്‍സ് ട്രോഫിയിലും ബൗണ്ടറിയും സിക്‌സറും വെറും നാലും ആറും റണ്‍സുകള്‍ മാത്രമാകും. സച്ചിനും ദ്രാവിഡും മാത്രമല്ല, സംഗീതവും ഡാന്‍സും അകമ്പടിയാകുന്ന ആവേശക്കാഴ്ച കൂടിയാണ് ഈ വര്‍ഷത്തെ ഐ പി എ്‌ല്ലോടെ ഇല്ലാതാകുന്നത്.

മറവിയിലേക്ക് പോകും മുന്‍പ് ഐ പി എല്‍ ടീമുകളുടെ ചിയര്‍ഗേള്‍സിനെ ഒന്നുകൂടി നോക്കൂ.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഐ പി എല്‍ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്. വിദേശികളടങ്ങുന്ന ഈ ചിയര്‍ലീഡേഴ്‌സ് സംഘം മുംബൈ ആരാധകര്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുന്ദരിമാരായ ചിയര്‍ഗേള്‍സിനെ നോക്കൂ.

ചെന്നൈ സൂപ്പര്‍കിംഗ്‌സ്

ചെന്നൈ സൂപ്പര്‍കിംഗ്‌സ്

ചെന്നൈയ്ക്കുമുണ്ട് ചൂടന്‍ താരങ്ങളടങ്ങിയ ആവേശക്കൂട്ടം. ധോണിയുടെ ഭാര്യ സാക്ഷി ധോണിയും ആവേശം പകരാന്‍ ചെന്നൈ ക്യാമ്പിലെത്താറുണ്ട്.

 രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സിന്റെ ചിയര്‍ഗേള്‍സ്. ടീം ഉടമ ശില്‍പ ഷെട്ടിയും ആവേശക്കാഴ്ചകളില്‍ ഒട്ടും കുറവല്ല.

കിംഗ്‌സ് പഞ്ചാബ്

കിംഗ്‌സ് പഞ്ചാബ്

പ്രിതി സിന്റയുടെ പഞ്ചാബ് ടീമിന്റെ സുന്ദരിക്കുട്ടികളാണ് ഇവര്‍.

പുനെ വാരിയേഴ്‌സ്

പുനെ വാരിയേഴ്‌സ്

ചിയര്‍ഗേള്‍സ് എന്ന സങ്കല്‍പത്തില്‍ത്തന്നെ വ്യത്യസ്തത കൊണ്ടുവന്ന ടീമാണ് പുനെ വാരിയേഴ്‌സ്.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്

വിജയ് മല്യയുടെയും മകന്‍ സിദ്ധാര്‍ഥ് മല്യയുടെയും ടീമിന് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഈ ചൂടന്‍ സുന്ദരികളുടേത്.

ഹൈദരാബാദ് സണ്‍റൈസേഴ്‌സ്

ഹൈദരാബാദ് സണ്‍റൈസേഴ്‌സ്

ടീം ഉടമകള്‍ മാറിയെങ്കിലും ബൗണ്ടറി ലൈനിലെ ആവേശത്തിന് ഒരു കുറവും വരുത്തിയില്ല ഹൈദരാബാദിന്റെ ചിയര്‍ഗേള്‍സ്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ചിയര്‍ഗേള്‍സിനെ നോക്കൂ.

ഇതും ഡല്‍ഹി തന്നെ

ഇതും ഡല്‍ഹി തന്നെ

വെവ്വേറെ വേഷങ്ങളില്‍ തങ്ങളുടെ ചിയര്‍ഗേള്‍സിനെ ടീമുകള്‍ അവതരിപ്പിക്കാറുണ്ട്. ഇതാ ഡല്‍ഹി ടീമിന്റെ വേറൊരു ഗെറ്റപ്.

Story first published: Wednesday, September 4, 2013, 18:16 [IST]
Other articles published on Sep 4, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+