ഹര്‍ബജന് ബോര്‍ഡിന്റെ വിലക്ക്
മുംബെ : കഴിഞ്ഞ ഓസീസ് പര്യടനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും ബിസിസിഐ ഹര്‍ബജനെ വിലക്കി.
ഓസീസ് താരം മാത്യു ഹെയ്‍ഡന്‍ നുണയനാണെന്നും ആഡം ഗില്‍ക്രിസ്റ്റ് വിശുദ്ധനല്ലെന്നും ഹര്‍ബജന്‍ ഒരു അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു. ഹര്‍ബജന്റെ പരാമര്‍ശങ്ങളിന്മേല്‍ നടപടി വേണമെന്ന ക്രിക്കറ്റ് ആസ്ട്രേലിയുടെ ആവശ്യത്തെ തുടര്‍ന്നാണ് പര്യടനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും ബിസിസിഐ ഹര്‍ബജനെ വിലക്കിയത്.
ഹര്‍ബജനെതിരെ നടപടി ആവശ്യപ്പെട്ട് ക്രിക്കറ്റ് ആസ്ട്രേലിയ ഇമെയില്‍ സന്ദേശം അയച്ചെന്നും പര്യടനത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയെന്നും ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ അറിയിച്ചു.
പര്യടന വേളയില്‍ ഹെയ്‍ഡന്‍ ഒരഭിമുഖത്തില്‍ ഹര്‍ബജനെ പാഴ്‍ചെടിയെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. ടീം ഇന്ത്യയിലെ മറ്റ് കളിക്കാരെക്കുറിച്ചും മോശമായ അഭിപ്രായങ്ങള്‍ നടത്തിയ ഹെയ്‍ഡനെതിരെ തങ്ങള്‍ നടപടിയെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ബജനെതിരെയുളള നടപടി ക്രിക്കറ്റ് ആസ്ട്രേലിയ ആവശ്യപ്പെട്ടത്.
മാത്യു ഹെയ്‍ഡനും ആദം ഗില്‍ക്രിസ്റ്റിനും എതിരെ താന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് ഹര്‍ബജന്‍ പ്രതികരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications