കൊല്‍ക്കത്ത: ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗം രണ്ടു മാസത്തേക്ക് മാറ്റിവച്ചു. ജനറല്‍ ബോഡിയില്‍ പങ്കെടുത്തവര്ക്കിടയിലെ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം മാറ്റിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
രണ്ടു മാസത്തിനിടയില്‍ യോഗം നടത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് യോഗം മാറ്റിവച്ചതെന്ന് ശുക്ല പറഞ്ഞു.
യോഗം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നില്ലെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റും ശരത്പവാര്‍ പക്ഷക്കാരനുമായ രാജ്സിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു.