
തങ്ങള്‍ക്കു സൗരവിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹത്തിന്റെ കഴിവുകളും ക്യാപ്റ്റനെന്ന നിലയിലുള്ള തന്ത്രങ്ങളും ഗുണകരമാകുമെന്നും ബിസിബി ചെയര്‍മാന്‍ മുഹമ്മദ് ജലാല്‍ യൂനസ് പറഞ്ഞു.
ഇതിനു മുന്‍പും ബിസിബി സൗരവിനു വേണ്ടി ശ്രമം നടത്തിയിരുന്നു. പക്ഷെ സ്വകാര്യ പ്രശ്‌നങ്ങള്‍ പറഞ്ഞു സൗരവ് ഒഴിയുകയായിരുന്നു. എന്നാല്‍ ഇത്തവണ പൂര്‍ണമായും സൗരവ് ഒഴിവു പറയില്ലെന്നാണ് അറിയുന്നത്. മുഴുവന്‍ സമയ കോച്ച് ആയില്ലെങ്കിലും ബാറ്റിങ് കണ്‍സള്‍ട്ടന്റാകാന്‍ തയാറാണെന്നു സൗരവിനോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.
കൊച്ചി ടസ്‌ക്കേഴ്‌സ് ക്യാപ്റ്റന്‍ ജയവര്‍ധനെ ലങ്കയിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ ഗാംഗുലി കൊച്ചി ടീമില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ സമ്മതിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.