ബംഗ്ലാ സുനാമിയില്‍ ഇംഗ്ലണ്ട് മുങ്ങി
ചിറ്റഗോങ്: ലോകകപ്പിലെ അട്ടിമറി മത്സരങ്ങള്‍ തുടരുന്നു. കഴിഞ്ഞമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇംഗ്ലണ്ട് ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ അടിപതറിയതാണ് ഇതില്‍ ഏറ്റവും പുതിയത്. തോറ്റുവെന്ന് ഉറപ്പിച്ച മത്സരത്തിലാണ് വാലറ്റക്കാരുടെ മികവില്‍ രണ്ട് വിക്കറ്റിന്റെ ത്രസിപ്പിയ്ക്കുന്ന വിജയം ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഈ വന്‍ അട്ടിമറിയോടെ ബി ഗ്രൂപ്പിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം വ്യക്തമാവാന്‍ ഇനിയും കാത്തിരിയ്‌ക്കേണ്ടതായി വരും.

പരാജയം മുന്നില്‍ക്കണ്ടെങ്കിലും ആത്മധൈര്യം കൈവിടാതെ പൊരുതിയ വാലറ്റക്കാരായ ഷഫിയുള്‍ ഇസ്ലാമും (പുറത്താകാതെ 24) മഹമ്മദുള്ളയും (പുറത്താകാതെ21) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് എന്നുമൊന്നും ഓര്‍മിയ്ക്കാനുള്ള വിജയം ബംഗ്ലാ ടീം ആരാധകര്‍ക്ക് സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 225 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആറു പന്തുകള്‍ ശേഷിക്കെയാണ് ബംഗ്ലാദേശ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ സ്‌ട്രോസിനെ നിരാശയിലാഴ്ത്തി വിജയം പിടിച്ചെടുത്തത്. വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന അവസാന മത്സരം ഇതോടെ ഇംഗ്ലണ്ടിനു നിര്‍ണായകമായി. ഓപ്പണര്‍ ഇമ്രുള്‍ കെയ്‌സും നായകന്‍ ഷക്കീബ് അല്‍ ഹസനും ചേര്‍ന്നു നേടിയ 82 റണ്‍സിന്റെ കൂട്ടുകെട്ട് ബംഗ്ലായെ അനായാസമായി വിജയത്തിലെത്തിയ്ക്കുമെന്ന് തോന്നലുണ്ടാക്കിയിരുന്നു. ഇതിന് മുമ്പ് ഒന്നാം വിക്കറ്റില്‍ തമീം ഇഖ്ബാലുമായി ചേര്‍ന്നും കെയ്‌സ് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുമുണ്ടാക്കിയിരുന്നു. കെയ്‌സാണു മത്സരത്തിലെ കേമന്‍.
ടോസ് നേടിയ ബംഗ്ലാ ക്യാപ്റ്റന്‍ സാഹുര്‍ അഹമ്മദ് ചൗധരി പലതും മുന്നില്‍ക്കണ്ടാണ് ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചത്. കൂറ്റന്‍ സ്‌കോര്‍ ഉണ്ടാവില്ലെന്ന ചൗധരിയുടെ കണക്കുക്കൂട്ടല്‍ തെറ്റിയില്ല. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജൊനാഥന്‍ ട്രോട്ടും ഇയോന്‍ മോര്‍ഗാനും നേടിയ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലീഷ് ഇന്നിംഗ്‌സിനു ജീവന്‍ പകര്‍ന്നത്. ഇരുവരും 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നിന് 53 റണ്‍സെന്ന അവസ്ഥയില്‍ നിന്നാണ് അവര്‍ കരകയറിയത്. 72 പന്ത് നേരിട്ട മോര്‍ഗന്‍ എട്ട് ബൗണ്ടറികളുതിര്‍ത്തപ്പോള്‍ 99 പന്തില്‍ രണ്ട് ഫോറുകളടക്കമാണ് ട്രോട്ട് 67 റണ്‍സെടുത്തത്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ ഇംഗ്ലണ്ടിന്റെ മുന്‍നിരയും പിന്‍നിരയും ഒരുപോലെ നിറം മങ്ങി. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസും (18) മാറ്റ് പ്രിയറും (15) ചേര്‍ന്ന് 32 റണ്‍സെടുത്ത ശേഷം തകര്‍ച്ച തുടങ്ങി. 38.4 ഓവറില്‍ സ്‌കോര്‍ 162 റണ്‍സിലെത്തിയശേഷം നഈമിന്റെ ബൗളിങ്ങില്‍ ഡീപ് ഫൈന്‍ ലെഗില്‍ ഇംറുല്‍ ഖയിസ് തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെ മോള്‍ഗനെ മടക്കുകയായിരുന്നു. സ്‌കോര്‍ 182ല്‍ ട്രോട്ടും പുറത്തായശേഷം അവസാനഘട്ടത്തില്‍ കൂറ്റനടികളിലൂടെ റണ്‍നിരക്കുയര്‍ത്താന്‍ പിന്നീട് വന്നവര്‍ക്ക് കഴിഞ്ഞില്ല. നഈമും റസാക്കും ഷാക്കീബും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
ക്ഷമയോടെ ശ്രമിച്ചാല്‍ നേടാവുന്ന വിജയലക്ഷ്യത്തിലേക്ക് നല്ല തുടക്കമായിരുന്നു ബംഗ്ലാദേശിന്‍േറത്. ഖയിസും തമീം ഇഖ്ബാലും (26 പന്തില്‍ 38) മികവുകാട്ടിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 52 പന്തില്‍ അത്രയും റണ്‍സ് പിറന്നു. ജുനൈദ് സിദ്ദീഖ് (12), റഖീബുല്‍ ഹസന്‍ (പൂജ്യം) എന്നിവര്‍ എളുപ്പം പുറത്തായശേഷം ഖയിസും ക്യാപ്റ്റന്‍ ശകീബുല്‍ ഹസനും (32) അഞ്ചാം വിക്കറ്റില്‍ 78 റണ്‍സ് ചേര്‍ത്തതോടെ ബംഗ്ലാദേശിന് പ്രതീക്ഷയായി.
നാലിന് 162 റണ്‍സെന്ന ശക്തമായ നിലയില്‍നിന്ന് പക്ഷേ, പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടമായതോടെ ആതിഥേയര്‍ എട്ടിന് 169 റണ്‍സിലേക്ക് തകര്‍ന്നു. പിന്നീടാണ് ഷഫിയുള്‍ ഇസ്ലാമും മഹമ്മദുള്ളയും പുതിയചരിത്രമെഴുതിയത്. 33 അധിക റണ്‍സ് വിട്ടുകൊടുത്ത് ഇംഗ്ലീഷ് ബൗളര്‍മാരും ബംഗ്ലാ ജയത്തില്‍ മോശമില്ലാത്ത പങ്കുവഹിച്ചത്.
അഞ്ചു കളികളില്‍ ഇംഗ്ലണ്ടിന് അഞ്ചു പോയന്റും നാലു കളികളില്‍ ബംഗ്ലാദേശിന് നാലു പോയന്റുമാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications