ബംഗ്ലാദേശ് ജീവന്‍ നിലനിര്‍ത്തി
ചിറ്റഗോങ്: ലോകകപ്പ് ക്രിക്കറ്റില്‍ ഹോളണ്ടിനെതിരേ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഹോളണ്ട് 46.2 ഓവറില്‍ 160 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ 41.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പുറത്താകാതെ 73 റണ്‍സെടുത്ത ഓപ്പണര്‍ ഇമ്രുള്‍ കെയ്‌സ് ആണു ടോപ് സ്‌കോറര്‍. മത്സരത്തിലെ കേമനും കെയ്‌സാണ്.

ഓപ്പണര്‍ തമീം ഇഖ്ബാലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടപ്പെട്ടുവെങ്കിലും ജുനൈദ് സിദ്ദിഖിയും ഇമ്രുളും രണ്ടാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് കടുവകളുടെ സ്‌കോര്‍ ബോര്‍ഡ് ഭദ്രമാക്കി. ജുനൈദ് പുറത്തായെങ്കിലും ഷഹരിയാര്‍ നഫീസിനൊപ്പം ചേര്‍ന്ന് ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ കെയ്‌സിനു കഴിഞ്ഞു. കെയ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് കെയ്‌സ് ഹാഫ് സെഞ്ചുറി നേടിയത്. ഹോളണ്ടിനു വേണ്ടി ടോം കൂപ്പര്‍ രണ്ടു വിക്കറ്റും നായകന്‍ പീറ്റര്‍ ബോരനും മുദാസര്‍ ബുഖാരിയും ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ബംഗ്ലാ സ്പിന്നര്‍മാരും ഫീല്‍ഡറുമാരുമാണ് ഹോളണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നാല് റണ്ണൗട്ടുകളും മത്സരത്തില്‍ നിര്‍ണായകമായി. അര്‍ധ സെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ റയാന്‍ ടെന്‍ ഡോഷെ (പുറത്താകാതെ 53) മാത്രമാണു തിളങ്ങിയത്.
ഇതോടെ ഗ്രൂപ്പ് ബിയില്‍ ക്വാര്‍ട്ടറിനു വേണ്ടിയുളള പോര് കൂടുതല്‍ കടുത്തു. 17 ന് ചെന്നൈയില്‍ വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ കടക്കു. തോറ്റാല്‍ ബംഗ്ലാദേശ് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്യും. 19ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ബംഗ്ലാദേശിന്റെ അവസാന ഗ്രൂപ്പ് മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications