സിഡ്‌നി: കുരങ്ങനെന്ന് വിളിച്ചതിലൂടെ സിമണ്ട്‌സിനെ ബഹുമാനിയ്‌ക്കുകയാണ് ഹര്‍ഭജന്‍ ചെയ്‌തതെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍. ഓസ്ട്രേലിയയില്‍ കുടിയേറിപ്പാര്‍ത്ത ഇന്ത്യക്കാരുടെ സംഘടനയായ യുണൈറ്റഡ് ഇന്ത്യന്‍ അസോസിയേഷനാണ് ഈ പ്രസ്‌താവന പുറപ്പെടുവിച്ചത്.
കുരങ്ങനെന്ന പ്രയോഗം ഒരു സാധാരണ പരാതിയായി പറയാന്‍ പോലുമല്ലെന്നാണ് ഇവിടത്തെ ഇന്ത്യക്കാരുടെ അഭിപ്രായം.അസോസിയേഷന്‍ പ്രസിഡന്റ് രാജ് നരേന്ദ്രന്റെ അഭിപ്രായത്തില്‍ ഹര്‍ഭജനെതിരെ പരാതി പറഞ്ഞതിലൂടെ ഓസ്ട്രേലിയ ടീമാണ് അപമര്യാദയായി പെരുമാറിയതെന്നാണ്.
കുരങ്ങനെ ദൈവത്തെ പോലെ കരുതി ആരാധിക്കുന്നവരാണ് ഇന്ത്യക്കാര്‍. പുരാണങ്ങളില്‍ ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അതിനാല്‍ സിമണ്ട്‌സിനെ കുരങ്ങനെന്ന് വിളിച്ചതിനെ തെറ്റായി കാണാനാവില്ലെന്ന് നടരാജന്‍ പറഞ്ഞു.
സിമണ്ട്സിനെ ദൈവവുമായി താരതമ്യപ്പെടുത്തി വിദേശ ഇന്ത്യക്കാരുടെ പ്രസ്താവനയ്ക്ക് ഓസ്ട്രേലിയയിലെ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്കിയിട്ടുള്ളത്. ന്യൂസ് ഓസ്ട്രേലിയ സിമണ്സിനെ ഹനുമാനുമായി താരതമ്യം ചെയ്തിട്ടുള്ള ചിത്രം നല്കിയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഇതിനിടെ അമ്പയര്‍ സ്റ്റീവ് ബക്ക്‌നറെ പെര്‍ത്തില്‍ നടക്കുന്ന ടെസ്‌റ്റില്‍ നിന്നും മാറ്റിയെന്ന വാര്‍ത്ത ഐസിസി അധികൃതര്‍ നിഷേധിച്ചു. ബക്ക്‌നറെ മാറ്റി നിര്‍ത്തണമെന്ന ഔപചാരികമായ യാതൊരു അപേക്ഷയും ഇന്ത്യന്‍ അധികൃതരില്‍ നിന്നും ലഭിച്ചിട്ടില്ല.
മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ നീണ്ട നടപടി ക്രമങ്ങള്‍ ആവശ്യമാണെന്ന് ഐസിസി അധികൃതര്‍ വ്യക്‌മാക്കി. ഇന്ത്യക്കാരുടെ പരാതിയെ തുടര്‍ന്ന സ്റ്റീവ് ബക്ക്‌നറെ മാറ്റിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പരിഹസിച്ചിട്ടുണ്ട്.
പര്യടനം ഉപേക്ഷിച്ചാല്‍ ഇന്ത്യ വന്‍തുകയാണ് പിഴയായി ഒടുക്കേണ്ടി വരിക. രണ്ടു മില്യന്‍ ഡോളര്‍ (എട്ടു കോടി രൂപ) ബിസിസിഐ പിഴയായി അടയ്ക്കേണ്ടി വരും.
കഴിഞ്ഞ വര്‍ഷം സിബാവെ പര്യടനം ഉപേക്ഷിച്ചതിലൂടെ ഓസ്ട്രേലിയയും ഇത്തരത്തിലുള്ള പ്രതിസന്ധി അഭീമുഖീകരിച്ചിരുന്നു. രാഷ്ട്രീയമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഓസ്ട്രേലിയ ഗവണ്‍മെന്റ് സിബാവെ പര്യടനം ഉപേക്ഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.