Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആസ്ത്രേല്യ പരമ്പരയുറപ്പിച്ചു

അഡലെയ്ഡ്: ഇന്ത്യയും ആസ്ത്രേല്യയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലേക്ക്. ഇതോടെ ഇന്ത്യക്കെതിരായ പരമ്പര വിജയം ആസ്ത്രേല്യ ഉറപ്പാക്കി.

നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും ആസ്ത്രേല്യ വിജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് അനുകൂലമായി. നാലാമത്തെ ടെസ്റ്റ് സമനിലയിലായാല്‍ 2-1ന് പരമ്പര ആസ്ത്രേല്യ നേടും.

നാലാം ദിവസമായ ഞായറാഴ്ച 37 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡോടെയാണ് ആസ്ത്രേല്യയുടെ ബാറ്റിംഗ് അവസാനിച്ചത്. ആസ്ത്രേല്യന്‍ സ്കോര്‍ 563ല് നില്‍ക്കുമ്പോള്‍ എല്ലാവരും പുറത്തായി. ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് സെഞ്ച്വറി വേട്ടയില്‍ സുനില്‍ ഗവാസ്കറിനൊപ്പമെത്തിയതാണ് നാലാം ദിവസത്തെ പ്രധാന വിശേഷം. തന്റെ 34-ാം സെഞ്ച്വറിയാണ് പോണ്ടിംഗ് നേടിയത്.

തുടര്‍ന്ന് രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് രണ്ട് റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍ ഇര്‍ഫാന്‍ പഠാന്റെ വിക്കറ്റ് (0) നഷ്ടമായി. ഒന്നാമിന്നിംഗ്സിലും പഠാനെ ഓപ്പണറായി ഇറക്കിയ പരീക്ഷണം പരാജയമാവുകയായിരുന്നു. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ വീരേന്ദ്ര സെവാഗും (31) രാഹുല്‍ ദ്രാവിഡുമാണ് (11) ക്രീസില്‍. രണ്ടാമിന്നിംഗ്സില്‍ 45 റണ്‍സെടുത്ത ഇന്ത്യക്ക് എട്ട് റണ്‍സിന്റെ ലീഡുണ്ട്.

ഇന്ത്യക്കു വേണ്ടി ഇര്‍ഫാന്‍ പഠാനും ഇശാന്ത് ശര്‍മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സെവാഗ് രണ്ട് വിക്കറ്റെടുത്തു.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+