പുഷ്പം പോലെ ഓസീസ്
ബാംഗ്ലൂര്‍: ദുര്‍ബലരായ കാനഡയെ നിലംപരിശാക്കി ഓസീസ് പട ജൈത്രയാത തുടരുന്നു. ബംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കാനഡ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. 34.5 ഓവറിലാണ് മത്സരം അനായാസം പോണ്ടിങിന്റെ ടീം ജയിച്ചത്.

ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സനും (94) ബ്രാഡ് ഹഡിനും (88) സെഞ്ച്വറിക്കരികെ പുറത്തായി. ഇരുവരും ഒന്നാം വിക്കറ്റില്‍ 183 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മോശം ഫോമില്‍ തുടരുന്ന ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങ് ഏഴ് റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും (16) കാമറോണ്‍ വൈറ്റും (4) ആയിരുന്നു ക്രീസില്‍. വാട്‌സനാണ് കളിയിലെ കേമന്‍.
ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഒന്നു പൊരുതി നോക്കാന്‍ കാനഡ ടീം തീരുമാനിച്ചിരുന്നു. ഓപ്പണര്‍മാരായ ഹിരാല്‍ പട്ടേലും വിടവാങ്ങല്‍ മത്സരം കളിക്കുന്ന ഡേവിസണും ചേര്‍ന്ന് 3.5 ഓവറില്‍ 41 റണ്‍സ് അടിച്ചുകൂട്ടിയത്. 15 റണ്‍സെടുത്ത ഡേവിസണ്‍ ബ്രെറ്റ് ലീക്ക് വിക്കറ്റ് നല്‍കി മടങ്ങിയശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന ഹിരാലും സുര്‍ക്കരിയും ലോകോത്തര ബൗളര്‍മാരായ ബ്രെറ്റ്‌ലീയെയും ഷോണ്‍ ടെയ്റ്റിനെയും സമര്‍ഥമായി നേരിട്ടു.
45 പന്തില്‍ മൂന്നുസിക്‌സറും അഞ്ചു ബൗണ്ടറിയും അടക്കം 54 റണ്‍സ് നേടിയ ഹിരാല്‍ കനേഡിയന്‍ സ്‌കോര്‍ 82-ല്‍ നില്‍ക്കെ പുറത്തായി. ഹിരാല്‍ പുറത്തായശേഷം ക്യാപ്റ്റന്‍ ആശിഷ് ബഗായിയുമായിച്ചേര്‍ന്ന് സുര്‍ക്കരി പോരാട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മികച്ച ഷോട്ടുകളിലൂടെ ബഗായി സ്‌കോര്‍ ഉയര്‍ത്താന്‍ ആരംഭിച്ചെങ്കിലും അധികം വൈകാതെ പുറത്തായത് കാനഡയുടെ നട്ടെല്ലൊടിച്ചു. പിന്നീട് വന്ന കനേഡിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം വൈകാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഓസീസിനുവേണ്ടി ബ്രെറ്റ് ലീ നാലും ടെയ്റ്റ് രണ്ടും വിക്കറ്റ് നേടി.
അഞ്ചുമത്സരങ്ങളില്‍നിന്ന് ഒമ്പത് പോയന്റുമായി ആസ്‌ട്രേലിയ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ശനിയാഴ്ച കൊളംബോയില്‍ അവസാന മത്സരത്തില്‍ പാകിസ്താനെ നേരിടുന്ന ഓസീസ് നേരത്തേ ക്വാര്‍ട്ടറില്‍ ഇടമുറപ്പിച്ചിരുന്നു. കളിച്ച ആറു മത്സരവും തോറ്റാണ് കാനഡ നാട്ടിലേക്ക് മടങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications