Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളി: ഓസീസ് സംശയത്തിന്റെ നിഴലില്‍

കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ അഹമ്മദാബാദില്‍ ആസ്‌ട്രേലിയയും സിംബാവെയും തമ്മില്‍ നടന്ന മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇതേക്കുറിച്ച് പരിശോധിയ്ക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അഴിമതി വിരുദ്ധ യൂണിറ്റ് തീരുമാനിച്ചു.


മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 292 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ ആദ്യ 10 ഓവറുകളിലെ ഓസീസിന്റെ മെല്ലെപ്പോക്കാണ് സംശയത്തിനാധാരം.

10 ഓവറില്‍ ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സനും, ബ്രാഡ് ഹാഡിനും ചേര്‍ന്ന് 28 റണ്‍സ് മാത്രമാണ് നേടിയത്. 15 ഓവറില്‍ 53 റണ്‍സും. മത്സരശേഷം ഇതു സംബന്ധിച്ച് ആരോപണമുണ്ടായതാണ് സംഭവം അന്വേഷിക്കാന്‍ ഐ.സി.സിയെ പ്രേരിപ്പിച്ചത്. സ്‌പോട് ഫിക്‌സിങിന് സഹായിക്കുന്ന തരത്തിലാണ് ഇരുവരുടെയും ബാറ്റിങ് എന്നായിരുന്നു ആരോപണം. ഫലം ഏതാണ്ട നിര്‍ണയിക്കപ്പെട്ട മത്സരത്തിലെ ഗതിവിഗതികള്‍ പ്രവചിയ്ക്കുന്നതാണ് സ്‌പോട്ട് ഫിക്‌സിങ്.

അതേ സമയം സാഹചര്യത്തിന് അനുസരിച്ചാണ് ഓസീസ് ബാറ്റു ചെയ്തതെന്ന് കോച്ച് ടിം നീല്‍സന്‍ പറഞ്ഞു. ലോകകപ്പ് നിലനിര്‍ത്താനുറച്ചെത്തിയിരിക്കുന്ന ഓസീസ് ഒത്തുകളിച്ചെന്ന ആരോപണം വിശ്വസിയ്ക്കാന്‍ ആരാധകര്‍ക്കായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്‌ളണ്ട് പര്യടനത്തിനിടെ ഒത്തുകളിച്ച പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഐ.സി.സി വിലക്കേര്‍പ്പെടുത്തിയിരുന്നു.

Story first published: Saturday, May 12, 2012, 16:38 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+