Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജന്‍ ടീമില്‍, ഗംഭീര്‍ പുറത്ത്

Ghambir
മുംബൈ: ആസ്‌ത്രേലിയക്കെതിരേയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ശിഖര്‍ ദിവാന്‍, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ ഇടംപിടച്ചപ്പോള്‍ ഓപണര്‍ ഗൗതം ഗംഭീറിനെ ടീമിലെടുത്തില്ല.

അശോക് ദിന്‍ഡ, ഇഷാന്ത് ശര്‍മ എന്നിവരാണ് മറ്റു പേസ് ബൗളര്‍മാര്‍. രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സുരേഷ് റെയ്‌നയ്ക്ക് പുറത്തിരിക്കേണ്ടി വന്നു. ഇറാനി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സുരേഷ് റെയ്‌നയെയും വസിം ജാഫറിനെയും ഉള്‍പ്പെടുത്താത്തത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.

നാലു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തേത് ഫെബ്രുവരി 22 മുതല്‍ ചെന്നൈയില്‍ ആരംഭിക്കും. പ്രസിഡന്റ് ഇലവനും ആസ്‌ത്രേലിയന്‍ ടീമും തമ്മിലുള്ള മത്സരം ഫെബ്രുവരി 12നും ഇന്ത്യ എ ടീമും ആസ്‌ത്രേലിയന്‍ ടീമും തമ്മിലുള്ള മത്സരം ഫെബ്രുവരി 16നും ആരംഭിക്കും. ഹൈദരാബാദ്, മൊഹാലി, ദില്ലി എന്നിവടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.

ടീം: എസ് ധോണി(ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍, പ്രഗ്യാന്‍ ഓജ, ചേതേശ്വര്‍ പുജാര, ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍ കുമാര്‍, അശോക് ദിന്‍ഡ, അജിയങ്കെ രഹാനെ, രവീന്ദ്ര ജഡേജ, മുരളി വിജയ്.

Story first published: Sunday, February 10, 2013, 14:31 [IST]
Other articles published on Feb 10, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+