Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിവികളുടെ ചിറകരിഞ്ഞു; കംഗാരുമേധം തുടരുന്നു

Daniel Vettori plays a shot off the bowling of Australia's Steve Smith
നാഗ്‍പുര്‍: ചിരവൈരികളായ കിവികളുടെ ചിറകരിഞ്ഞ് ഓസീസ് വിജയരഥം മുന്നോട്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ന്യൂസിലാന്റ് മുന്നോട്ടുവെച്ച് 206 റണ്‍സിന്റെ വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഓസീസ് മറികടന്നത്. തലേന്ന് രാത്രി പെയ്ത മഴയും മത്സരത്തിനിടെ മഴ പെയ്യാനുള്ള പ്രവചനവും കണക്കിലെടുത്താണ് പോണ്ടിങ് ഫീല്‍ഡിങ് തിരഞ്ഞെടുത്തത്. ഇത് ശരിവെയ്ക്കുന്ന വിധത്തിലായിരുന്നു ഓസീസ് ബൗളര്‍മാര്‍ തുടങ്ങിയത്.

വിക്കറ്റുകള്‍ തുരുതുരാ കൊഴിഞ്ഞപ്പോഴും മക്കല്ലം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ന്യൂസിലാന്റിന്റെ സ്‌കോര്‍ 200 കടത്തിയത്. 76 പന്തില്‍ 52 റണ്‍സായിരുന്നു മക്കല്ലത്തിന്റെ സമ്പാദ്യം. പതിനേഴ് ഓവര്‍ പിന്നിടുമ്പോഴേക്കും ന്യൂസിലാന്റിന്റെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറിയിരുന്നു.

ഗുപ്റ്റിലും (10) ബ്രണ്ടന്‍ മക്കല്ല(16) പിന്നാലെ 25 റണ്‍സെടുത്ത റൈഡറും പുറത്തായതോടെ ന്യൂസിലാന്റ് അപകടം മണത്തിരുന്നു. വന്‍തകര്‍ച്ചയെ മുന്നില്‍ക്കണ്ടപ്പോഴാണ് ജാമി ഹോ(22)യെ കൂട്ടുപിടിച്ച്് മക്കല്ലം സ്‌കോര്‍ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി നേടിയ 44 റണ്‍സും ബെന്നറ്റിന്റെ 24ഉം ന്യൂസിലാന്റിന് ആശ്വാസമായി.

ഏഴ് വിക്കറ്റ് നേടിയ ഷോണ്‍ ടെയിറ്റ്-ജോണ്‍സന്‍ സഖ്യമാണ് കിവി ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്. 35 റണ്‍സ് വിട്ടുകൊടുത്ത് ടെയ്റ്റ് 3 വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ ജോണ്‍സന്‍ വിലപ്പെട്ട നാല് വിക്കറ്റുകള്‍ കൊയ്തു. വെറും 33 റണ്‍സ് വിട്ടുകൊടുത്തായിരുന്നു മിച്ചലിന്റെ പ്രകടനം. മിച്ചല്‍ തന്നെയാണ് കളിയിലെ കേമന്‍.ഇവരുടെ കൃത്യതയാര്‍ന്ന ബൗളിങ് ആക്രമണത്തില്‍ 45ാം ഓവറില്‍ കിവി ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം പുറത്തായി.

മറുപടി ബാറ്റിനിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ വാട്‌സണും (62) ഹാഡിനും (55) കിവി ബൗളര്‍മാരെ നാലുപാടും അടിച്ചോടിച്ചു. ബെന്നറിന്റെ ഓവറില്‍ പുറത്തായതിന് ശേഷം വന്ന ക്യാപ്റ്റന്‍ റിക്കി പോണ്ടിങും (12) അധികനേരം ക്രീസില്‍ തുടര്‍ന്നില്ല. പിന്നീട് ഒത്തുചേര്‍ന്ന ക്ലാര്‍ക്കും (24) വൈറ്റും (22) ചേര്‍ന്ന് മുപ്പത്തിനാലാം ഓവറില്‍ ഓസീസിനെ വിജയതീരത്തെത്തിച്ചു.

Story first published: Saturday, May 19, 2012, 17:02 [IST]
Other articles published on May 19, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+