Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരമ്പരയില്‍ ആദ്യ ജയം ഓസ്‌ട്രേലിയക്ക്‌

സിഡ്‌നി: മഴ രസം കൊല്ലിയായ ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ ഓസീസ്‌ 128 റണ്‍സിന്‌ തോല്‌പിച്ചു. ഈ വിജയത്തോടെ ഓസ്‌ട്രേലിയ ഏഴു Ghilchristപോയിന്റുമായി പരമ്പരിയല്‍ മുന്നിലെത്തി.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത പോണ്ടിംഗും കൂട്ടരും നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്ടത്തില്‍ 253 റണ്‍സെടുത്തു. ടീമിലേക്ക്‌ തിരിച്ചെത്തിയ മാത്യു ഹെയ്‌ഡനും ഗില്‍ ക്രിസ്റ്റും ചേര്‍നന്ന്‌ ഉഗ്രന്‍ തുടക്കമാണ്‌ ആസ്‌ട്രേലിയ്‌ക്ക്‌ നല്‍കിയത്‌.

അര്‍ദ്ധ സെഞ്ച്വറിയിലേക്ക്‌ കുതിയ്‌ക്കുകയായിരുന്ന ഹെയ്‌ഡനെ പുറത്താക്കി.കളിയിലേക്ക് തിരിച്ചു വരാന്‍ ശ്രീലങ്ക ശ്രമിച്ചെങ്കിലും നടന്നില്ല. ഇഷാ അമരെസിംഗെഗെക്കാണ് ഹെയ്ഡന്റെ വിക്കറ്റ്.

ശ്രീലങ്കന്‍ ബൗളര്‍മാരെ നിര്‍ഭയം നേരിട്ട ഗില്‍ ക്രിസ്റ്റ്‌(61), മൈക്കല്‍ ക്ലാര്‍ക്ക്‌(77) എന്നിവരുടെ മികച്ച ബാറ്റിംഗാണ്‌ ഓസ്‌ട്രേലിയ്‌ക്ക്‌ തരക്കേടില്ലാത്ത സ്‌കോര്‍ നേടിക്കൊടുത്തത്‌.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക്‌ കംഗാരുക്കളുടെ പേസ്‌ പടയുടെ ആക്രമണത്തില്‍ 125 റണ്‍സിന്‌ എല്ലാവരും പുറത്തായി. 42 റണ്‍സെടുത്ത കുമാര്‍ സംഗക്കാരെയ്‌ക്കു മാത്രമേ ഓസീസ്‌ ബൗളിംഗ്‌ നിരയ്‌ക്കെതിരെ അല്‌പമെങ്കിലും പിടിച്ചു നില്‌ക്കാന്‍ കഴിഞ്ഞുള്ളൂ,

ശ്രീലങ്കയുടെ മുന്‍ നിര താരങ്ങളെല്ലാം പരാജയപ്പെട്ട മത്സരത്തില്‍ അഞ്ചു പേര്‍ക്കു മാത്രമേ രണ്ടക്കം തികയ്‌ക്കാന്‍ കഴിഞ്ഞുള്ളൂ. ആസ്‌ട്രേലിയക്കു വേണ്ടി നാഥാന്‍ ബ്രാക്കന്‍ അഞ്ചു വിക്കറ്റും ബ്രെറ്റ്‌ ലീ, മിച്ചല്‍ ജോണ്‍സണ്‍, ബ്രാഡ്‌ ഹോഗ്‌ എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്‌ത്തി.

പരമ്പരിയില്‍ നാലു പോയിന്റോടെ ഇന്ത്യയാണ്‌ രണ്ടാമത്‌. പരമ്പരിയിലെ അടുത്ത മത്സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഫെബ്രുവരി 10ന്‌ മെല്‍ബണിലാണ്‌ മത്സരം

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+