Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന് 5 വിക്കറ്റ്: ഓസ്‌ട്രേലിയ 262ന് പുറത്ത്

ashwin
ദില്ലി: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. പരമ്പരയില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുട്ടുമടക്കി. ഇന്ത്യയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ ഒന്നാമിന്നിംഗ്‌സില്‍ 262 റണ്‍സിന് ഓളൗട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഓസീ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയത്. രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഏഴുവിക്കറ്റിന് 136 എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേിലിയയ്ക്ക് പീറ്റര്‍ സിഡിലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ് മുഖം രക്ഷിക്കാന്‍ തുണയായത്. പത്താമതായി ബാറ്റിംഗിനിറങ്ങിയ ജയിംസ് പാറ്റിന്‍സണ്‍ 30 റണ്‍സോടെ സിഡിലിന് മികച്ച പിന്തുണ നല്‍കി. സ്റ്റീവന്‍ സ്മിത്ത് 46, ഫിലിപ് ഹ്യൂസ് 45 എന്നിവരാണ് മറ്റു ഭേദപ്പെട്ട സ്‌കോറുകാര്‍. വിവാദങ്ങള്‍ക്കൊടുവില്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ ഷെയ്ന്‍ വാട്‌സണ് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായില്ല.

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം മുബൈ താരമായ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. രഹാനെയുടെ ആദ്യ ടെസ്റ്റ് മത്സരമാണ് ദില്ലി ഫിറോസ് ഷാ കോട്‌ലയിലേത്.

Story first published: Saturday, March 23, 2013, 10:36 [IST]
Other articles published on Mar 23, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+