ഓസിസ് പകയില്‍ ഇന്ത്യ ഉരുകി
മെല്‍ബണ്‍ : ആണുങ്ങള്‍ പക തീര്‍ക്കുന്നത് ഇങ്ങനെയാണ്. ഇരുപതോവര്‍ ക്രിക്കറ്റിന്റെ ആശാന്മാരെന്ന അഹങ്കാരവുമായി ക്രീസിലിറങ്ങിയ ടീം ഇന്ത്യ ഓസീസ് തീക്കാറ്റില്‍ കരിഞ്ഞു തീര്‍ന്നു. വെറും നൂറു റണ്‍സ് പോലും നേടാനാവാതെ ബാറ്റിംഗ് വീരന്മാര്‍ കൂടാരം പൂകിയപ്പോള്‍ റിക്കി പോണ്ടിംഗും സംഘവും ആര്‍ത്തു ചിരിച്ചു. 74 റണ്‍സ് അടിച്ചെടുത്ത് തളര്‍ന്ന് എല്ലാവരും തിരിച്ചെത്തിയപ്പോള്‍ പിന്നെയും മൂന്നോവറും മൂന്നു പന്തും ബാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഗില്‍ക്രിസ്റ്റിനെ മാത്രം നഷ്ടപ്പെടുത്തി വെറും 11 ഓവറില്‍ ലക്ഷ്യം മറികടന്നു. ചാമ്പ്യന്മാരെന്ന പെരുമയുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഒമ്പതു വിക്കറ്റിന്റെ ദയനീയ തോല്‍വി.
എന്തൊക്കെയായിരുന്നു വായ്ത്താരികള്‍. യുവാക്കള്‍ ഫീല്‍ഡില്‍ പുലിയാകും, കടുവയാകും. പിന്നെ പലതുമായിരുന്നു, കളി തുടങ്ങുന്നതു വരെ.
നാണം കെട്ട ബാറ്റിംഗ് തകര്‍ച്ചയില്‍ ഇര്‍ഫാന്‍ പത്താന്‍ മാത്രമാണ് രണ്ടക്കം കടന്നത്. നായകന്‍ ധോണിയും ഓപ്പണര്‍ ഗംഭീറും ഒമ്പതു വീതം റണ്‍സ് നേടി. ഒരു റണ്‍സെങ്കിലും എടുത്തുവെന്ന പരാതിക്കിട കൊടുക്കാതെ സേവാഗ് വന്ന പോലെ മടങ്ങി. കാര്‍ത്തിക്കും രോഹിത് ശര്‍മ്മയും എട്ടു വീതം റണ്‍സ് നേടി.
നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി മലയാളികളുടെ അഭിമാനം ശ്രീശാന്ത് തന്റെ ജോലി ഭംഗിയായി നിറവേറ്റി.
ആസ്ട്രേലിയയ്ക്കു വേണ്ടി നഥാന്‍ ബ്രാക്കണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. മൈക്കേല്‍ ക്ലാര്‍ക്കാണ് കളിയിലെ കേമന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications