Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ ഓസീസ് എറിഞ്ഞു വീഴ്ത്തി

Michael Clerkeഅഡിലെയ്‍ഡ് : 50 ഓവറില്‍ 204 റണ്‍സെന്ന സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ ഓസീസ് ഇന്ത്യയെ അനുവദിച്ചില്ല. ചെറുപ്പക്കാരുടെ കരുത്തില്‍ ലോകം കീഴടക്കാനിറങ്ങിയ ധോണിപ്പടയെ വിജയത്തിന് 50 റണ്‍സ് അകലെ വെച്ച് ഓസീസുകാര്‍ എറിഞ്ഞു വീഴ്ത്തി. കൊടികെട്ടിയ ബാറ്റിംഗ് നിരയില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാനാവാതെ ധോണിയും സംഘവും ബാറ്റ് താഴ്ത്തിയപ്പോള്‍ ഓസീസുകാര്‍ക്ക് അപ്രതീക്ഷിത വിജയം.

15 ഓവറില്‍ നാലു വിക്കറ്റിന് 59 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു പോയ ഇന്ത്യയ്ക്ക് യുവരാജും (26) ധോണിയും (37) ചേര്‍ന്ന കൂട്ടുകെട്ട് വിജയപ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ യുവരാജിനെ ഹോഗ് പുറത്താക്കിയതിനു പിന്നാലെ ധോണി റണ്ണൗട്ടാവുക കൂടി ചെയ്തതോടെ പിന്നീട് ചടങ്ങു തീര്‍ക്കുന്ന ജോലിയേ ഓസീസിന് ഉണ്ടായിരുന്നുളളൂ.

യുവരാജ് പുറത്തായപ്പോള്‍ വിജയത്തിന് വെറും 88 റണ്‍സ് മതിയായിരുന്നു. കയ്യിലുണ്ടായിരുന്നത് 5 വിക്കറ്റും ശേഷിച്ചത് 22 ഓവറും. ക്ഷമയോടെ ബാറ്റു ചെയ്താല്‍ ഏത് ടീമിനും ജയിക്കാവുന്ന ലക്ഷ്യം. എന്നാല്‍ ധോണിയും ഉത്തപ്പയും ശേഷിച്ച വാലറ്റവും കളി മറന്നപ്പോള്‍ വിജയദേവത ഓസീസിനൊപ്പം പോയി. കളിക്കുന്നവര്‍ ജയിക്കും എന്ന സത്യം അ‍ഡിലെ‍യ്‍‍‍ഡ് ഓവലില്‍ ഒരിക്കല്‍ കൂടി തെളിഞ്ഞു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസിനും കാര്യങ്ങള്‍ ആഗ്രഹിച്ച നിലയിലല്ല മുന്നേറിയത്. ശ്രീശാന്തും ഇഷാന്ത് ശര്‍മ്മയും മുനാഫ് പട്ടേലും ഇര്‍ഫാന്‍ പഠാനും ഓസീസിനെ വരിഞ്ഞു മുറുക്കി. 15 ഓവറില്‍ നാല് വിക്കറ്റിന് 50, 23 ഓവറില്‍ അഞ്ച് വിക്കറ്റിന് 73 എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ മൈക്കേല്‍ ക്ലര്‍ക്കും (79) ബ്രാ‍ഡ് ഹോഗും (32) ചേര്‍ന്ന് പൊരുതാവുന്ന സ്കോറിലെത്തിച്ചു.

ഇര്‍ഫാന്‍ പഠാനാണ് ബൗളിംഗില്‍ മികച്ചു നിന്നത്. പഠാന്‍ 10 ഓവറില്‍ 41 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

ഓസീസിനു വേണ്ടി ജോണ്‍സണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. മൈക്കേല്‍ ക്ലര്‍ക്കാണ് കളിയിലെ കേമന്‍.

ശ്രീലങ്കയുമായി ഇനി ഒരു മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. ഈ കളിയിലും തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താകും. ചൊവ്വാഴ്ച അ‍ഡിലെയ്‍ഡ് ഓവലില്‍ തന്നെയാണ് ഈ മത്സരവും.

സ്കോര്‍ ബോര്‍ഡ്

Story first published: Sunday, February 17, 2008, 16:56 [IST]
Other articles published on Feb 17, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+