സഹീര്‍ ഇന്ത്യയുടെ മാനം കാത്തു
ബാംഗ്ലൂര് : ടെസ്റ്റ് ക്രിക്കറ്റില് രണ്ടാം അര്ദ്ധ ശതകം നേടിയ സഹീര്ഖാന്റെ ബാറ്റിംഗ് മികവില് ആസ്ട്രേലിയയ്ക്കെതിരെയുളള ഒന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില് ഇന്ത്യ 360 റണ്സ് നേടി.
57 റണ്സ് നേടിയ സഹീറാണ് ഇന്ത്യന് നിരയിലെ ടോപ് സ്കോറര്. ബൗളിംഗിലും സഹീര് തന്നെയാണ് തിളങ്ങിയത്. അഞ്ചു വിക്കറ്റുകള് നേടിയ സഹീറിന്റെ പ്രകടനമാണ് ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര് 430ല് ഒതുക്കിയത്.
കിളവന് താരങ്ങള് ഒന്നൊഴിയാതെ അര്ദ്ധശതകം പോലും തികയ്ക്കാതെ കൂടാരം കയറിയപ്പോള് സഹീറും ഹര്ബജനും നടത്തിയ മിന്നല് പ്രകടനമാണ് ഇന്ത്യയെ രക്ഷപെടുത്തിയത്. ഹര്ബജന് 53 റണ്സ് നേടിയിരുന്നു.
ഫീല്ഡിലും തികഞ്ഞ അലസന്മാരായി കാണപ്പെട്ട വയസന് പട എത്രയും വേഗം യുവതാരങ്ങള്ക്ക് വഴി മാറേണ്ടതാണെന്ന് ആവര്ത്തിച്ച് തെളിയിക്കുന്നതാണ് ബാംഗ്ലൂര് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സ് നല്കുന്ന പാഠം. ആര്ക്കു വേണ്ടിയാണ് ഇവരെ ഇനിയും ടീമില് നിലനിര്ത്തുന്നതെന്ന് അധികാരികള് ആലോചിക്കേണ്ടിയിരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications