ടെസ്റ്റ് സമനിലയിലേയ്ക്ക്.....
ബാംഗ്ലൂര്‍:ഇന്ത്യ ആസ്ട്രേലിയ ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. ഇതോടെ ആസ്ട്രേലിയയുടെ ലീഡ് 263 റണ്‍സായി.
സഹീര്‍ ഖാന്റെ മിന്നുന്ന അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ 360 റണ്‍സ് നേടി 70 റണ്‍സ് ലീഡ് വഴങ്ങി.
ഒന്നാം ഇന്നിംഗ്സിലെ സെഞ്ച്വറി വീരന്മാരായ റിക്കി പോണ്ടിംഗിനെയും മൈക്ക് ഹസിയെയും ചെറിയ സ്കോറിന് പുറത്താക്കാനായെങ്കിലും ആസ്ട്രേലിയയുടെ പ്രതിരോധത്തെ കീറിപ്പിളര്‍ക്കാനായില്ല.
പോണ്ടിംഗ് 17 റണ്‍സെടുത്ത് ഇശാന്ത് ശര്‍മ്മയ്ക്ക് ഇരയായപ്പോള്‍ ഹര്‍ബജനാണ് ഹസിയെ മടക്കിയത്. 31 റണ്‍സായിരുന്നു ഹസിയുടെ സമ്പാദ്യം.
കളി നിര്‍ത്തുമ്പോള്‍ ബ്രാഡ് ഹാഡിന്‍ (28) ഷെയിന്‍ വാട്സണ്‍ (32) എന്നിവരാണ് ക്രീസില്‍. ശര്‍മ്മയും ഹര്‍ബജനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സഹീര്‍ഖാന്‍ ഒരു വിക്കറ്റ് നേടി.
കളിക്കിടയില്‍ പരിക്കേറ്റ അനില്‍ കുംബ്ലെ അടുത്ത ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്.
സ്കോര്‍ കാര്‍ഡ് മലയാളത്തില്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications