Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉത്തേജകം: ആസിഫിന്‌ ആജീവനാന്ത വിലക്കിന്‌ സാധ്യത

Mohammad Asifദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മത്സരത്തിനിടെ ഉത്തേജക മരുന്നുപയോഗിച്ചത്‌ പാക്‌ പേസ്‌ ബൗളര്‍ മുഹമ്മദ്‌ ആസിഫ്‌ ആണെന്ന്‌ ഐപിഎല്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി ടൂര്‍ണമെന്റിനിടെ നടത്തിയ പരിശോധനയിലാണ്‌ ആസിഫ്‌ കുടുങ്ങിയിരിക്കുന്നത്‌. പരിശോധനയില്‍ ഒരാള്‍ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ ഐപിഎല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി ഞായറാഴ്‌ച വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതാരാണെന്നദ്ദേഹം പറഞ്ഞിരുന്നില്ല. തിങ്കളാഴ്‌ചയാണ്‌ ആസിഫ്‌ ആണെന്ന കാര്യം മോഡി സ്ഥിരീകരിച്ചത്‌. ഏത്‌ മരുന്നാണ്‌ ആസിഫ്‌ ഉപയോഗിച്ചതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പ്രധാന താരമായിരുന്നു ആസിഫ്‌. ടീമിനെ സെമി ഫൈനലില്‍ എത്തിയ്‌ക്കുന്നതില്‍ ആസിഫ്‌ പ്രധാന പങ്കു വഹിച്ചിരുന്നു. ഇത്‌ രണ്ടാം തവണയാണ്‌ ആസിഫ്‌ വിവാദങ്ങളിലകപ്പെടുന്നത്‌.

ഐപിഎല്‍ മത്സരങ്ങള്‍ കഴിഞ്ഞ്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിനിടെദുബായ്‌ വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി ആസിഫ്‌ പിടിയിലായിരുന്നു. 18 ദിവസം തടവില്‍ കഴിഞ്ഞതിനു ശേഷമാണ്‌ ആസിഫ്‌ അന്ന്‌ മോചിതനായത്‌.

ഉത്തേജക വിവാദത്തെക്കുറിച്ച്‌ അന്വേഷിയ്‌ക്കുമെന്നും കര്‍ശന നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിയ്‌ക്കുമെന്നും പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അഞ്ചു വര്‍ഷം മുതല്‍ ആജീവനാന്ത വിലക്ക്‌ വരെ ലഭിയ്‌ക്കാവുന്ന കുറ്റമാണ്‌ ആസിഫ്‌ ചെയ്‌തിരിയ്‌ക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Tuesday, July 15, 2008, 11:14 [IST]
Other articles published on Jul 15, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+