Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിയാക്കല്‍ മടുത്തു; ഓസീ കോച്ച് ട്വിറ്റര്‍ വിട്ടു

mickey-arthur
ദില്ലി: ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്നാം ടെസ്റ്റിലും തോറ്റ ഓസ്‌ട്രേലിയയുടെ കോച്ച് മിക്കി ആര്‍തര്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ആരാധകരുടെ പരിഹാസം സഹിക്കാന്‍ വയ്യാതെയാണ് ആര്‍തര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയ്‌ക്കെതിരെ നാലുടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യത്തെ മൂന്ന് കളികളും ഓസ്‌ട്രേലിയ തോല്‍ക്കുന്നത്. ട്വിറ്ററില്‍ നിന്നും വിടുകയാണ് എന്ന് അറിയിച്ച ആര്‍തര്‍ തന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അവസാനത്തെ ട്വീറ്റ് പോസ്റ്റുചെയ്തു.

മിക്കി മൗസ് എന്ന് വിളിച്ചുകൊണ്ടാണ് ചിലര്‍ മിക്കി ആര്‍തറിനെതിരെ പരിഹാസങ്ങള്‍ ഉതിര്‍ത്തത്. മൂന്നാം ടെസ്റ്റില്‍ ആവശ്യത്തിന് ഫാസ്റ്റ് ബൗളര്‍മാരില്ലാതെ ഇറങ്ങിയ ഓസീസ് തന്ത്രത്തെയും ആരാധകര്‍ കണക്കറ്റ് കളിയാക്കി. നാലാം ടെസ്റ്റില്‍ നാല് സ്പിന്നര്‍മാരെ കളിപ്പിക്കുന്നോ എന്ന് ആര്‍തറിനെ ഉപദേശിക്കാനും ചിലര്‍ മറന്നില്ല. പരിഹാസങ്ങളും കളിയാക്കല്‍ നിറഞ്ഞ പോസ്റ്റുകള്‍ പരിധി വിട്ടപ്പോഴാണ് മിക്കി ആര്‍തര്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

നേരത്തെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ അടക്കം നാലുപേരെ അച്ചടക്ക ലംഘനത്തിന് ടീമില്‍ നിന്ന് പുറത്താക്കിയപ്പഴേ മിക്കി ആര്‍തറിനും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനും പുറമേ ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായ മൂന്ന് കളികള്‍ തോറ്റതാണ് ഓസീസ് ആരാധകരെ പ്രകോപിപ്പിച്ചത്.

നാല് മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് കളികളും ജയിച്ച് ഇന്ത്യ രാജകീയമായി ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 0- 4 ന് ഓസ്‌ട്രേലിയയോട് തോറ്റാണ് ഇന്ത്യന്‍ ടീം തിരിച്ചുവന്നത്. ദക്ഷിണാഫ്രിക്കക്കാരനായ മിക്കി ആര്‍തര്‍ നേരത്തെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീം കോച്ചായിരുന്നു.

Story first published: Tuesday, March 19, 2013, 14:26 [IST]
Other articles published on Mar 19, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+