ഇത് തനി തോന്ന്യാസം : കുംബ്ലെ
അഡിലെയ്‍്ഡ്‍ : ടെസ്റ്റ് ക്രിക്കറ്റിന്റെ നടുവില്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ടീമിന്റെ വീര്യം ചോര്‍ത്തിയ സെലക്ടര്‍മാര്‍ക്കെതിരെ ടെസ്റ്റ് ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ രംഗത്ത്.
പരമ്പരയിലെ നിര്‍ണായകമായ അഡിലെയ്‍ഡ് ടെസ്റ്റിന് മുന്നോടിയായി മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കി ടീമിനെ പ്രഖ്യാപിച്ചതാണ് കുംബ്ലെയെ ചൊടിപ്പിച്ചത്. സെലക്ടര്‍മാരുടെ നടപടി ശരിയായില്ലെന്ന് ക്യാപ്റ്റന്‍ തുറന്നടിച്ചു.
അഡിലെയ്‍ഡ് ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കണമെങ്കില്‍ കുംബ്ലെയ്ക്ക് ദ്രാവിഡ്, ഗാംഗൂലി, ലക്ഷ്മണ്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ സാന്നിദ്ധ്യവും മികച്ച പ്രകടനവും അനിവാര്യമാണ്. ഏകദിന ടീമിലേയ്ക്ക് തങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നത് ഇവരുടെ മനോവീര്യം ചോര്‍ത്തിയിട്ടുണ്ട്. നിരാശരായ മുതിര്‍ന്ന താരങ്ങള്‍ അഡിലെയ്‍ഡ് ടെസ്റ്റില്‍ ശോഭിക്കുമോ എന്ന ആശങ്കയിലാണ് കുംബ്ലെ.
മുതിര്‍ന്ന കളിക്കാരെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ പര്യടനം. സച്ചിനടക്കമുളള താരങ്ങളുടെ മിക്കവാറും അവസാന ആസ്ട്രേലിയാ പര്യടനമായിരിക്കും ഇത്. അതുകൊണ്ടു തന്നെ ഏകദിന ടീമില്‍ നിന്നുളള പുറത്താകല്‍ അവരെ വൈകാരികമായി ബാധിക്കാനാണിട.
എന്നാല്‍ കുംബ്ലെയുടെ ആരോപണത്തോട് ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ പ്രതികരിച്ചത്, സെലക്ടര്‍മാര്‍ക്ക് ഇതല്ലാതെ മറ്റു വഴിയില്ലെന്നാണ്. നാലാം ടെസ്റ്റിന്റെ അവസാന ദിവസം ഏകദിന ടീമിനെ പ്രഖ്യാപിക്കുക എന്നത് അസാധ്യമാണെന്നും അല്‍പം പരിഹാസം കലര്‍ത്തി ഷാ വ്യക്തമാക്കി.
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications