പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ലണ്ടന്‍ : ഇംഗ്ലണ്ടുകാര്‍ക്ക് ഇനി ക്രിക്കറ്റ് മതിയാക്കാം. അനില്‍കുംബ്ലെയെ പോലും സെഞ്ച്വറിയടിക്കാന്‍ അനുവദിച്ച ടീമെന്ന അപഖ്യാതി ആഷസിന്റെ നാണക്കേടിനെക്കാളും ഇംഗ്ലണ്ടുകാരെ വേട്ടയാടുമെന്നുറപ്പ്.
ലോകകപ്പില്‍ തോറ്റു തുന്നംപാടി അപമാനിതരായി നാട്ടിലെത്തിയ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരെയുളള ടെസ്റ്റ് ജയത്തോടെ തിരിച്ചുവരവിന്റെ പാതയിലാണ്. മൂന്നാം ടെസ്റ്റില്‍ അനില്‍ കുംബ്ലെ സെഞ്ച്വറി കൂടി നേടിയതോടെ രാജ്യത്തിന്റെ ക്രിക്കറ്റ് അഭിമാനം വീണ്ടും നുരപൊന്തിത്തുടങ്ങി.
ലണ്ടനിലെ ഓവല്‍ സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കളെ നാണിപ്പിച്ച് അനില്‍ കുംബ്ലെ സെഞ്ച്വറി നേടിയത്. 193 പന്തുകളില്‍ നിന്നും 16 ബൗണ്ടറികളും ഒരു സിക്സുമടിച്ച് 110 റണ്‍സ് നേടിയ കുംബ്ലെ പുറത്തായില്ല. 664 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യയുടെ ഇന്നിംഗ്സിനെ ഒരേയൊരു സെഞ്ച്വറിയും കുംബ്ലെയുടേ പേരിലാണ്.
ദിനേശ് കാര്‍ത്തിക് (91), ദ്രാവിഡ് (55), സച്ചിന്‍ (82), ധോണി (92), ലക്ഷ്മണ്‍ (51) എന്നിവരാണ് അര്‍ദ്ധ സെഞ്ച്വറി നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എടുത്തിട്ടുണ്ട്. ആറ് റണ്‍സെടുത്ത ആന്‍ഡ്രൂസ് ട്രൗസിന്റെ വിക്കറ്റ് സഹീര്‍ ഖാന്‍ വീഴ്ത്തി. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇനി ഇംഗ്ലണ്ടിന് 441റണ്‍സ് കൂടി വേണം.
കളി തോല്‍ക്കുകയില്ലെന്നുറപ്പിച്ച ഇന്ത്യ 21 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര നേടുമെന്ന് തീര്‍ച്ചയാണ്. പരമ്പര തോല്‍ക്കുന്നതിനെക്കാള്‍ ഇംഗ്ലണ്ടിനെ നാണം കെടുത്തുന്നത് അനില്‍ കുംബ്ലെയുടെ സെഞ്ച്വറിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications