
ഞായറാഴ്ച രാവിലെ ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് താരങ്ങള്‍ ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. നിയോ ക്രിക്കറ്റാണ് മല്‍സരം സംപ്രേഷണം ചെയ്യുന്നത്.
സെഞ്ച്വറികളുടെ സെഞ്ച്വറി നേടാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനു സാധിക്കുമോയെന്ന ചോദ്യമാണ് എല്ലാവരുടെയും മനസ്സില്‍. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ഗൗതംഗംഭീറും യുവരാജ് സിങും മഹേന്ദ്രസിങ് ധോണിയും ഒന്നിക്കുന്ന ഇന്ത്യന്‍ ബാറ്റിങ് നിര വീണ്ടും പരീക്ഷിക്കപ്പെടുന്നുവെന്ന മെച്ചവും ഈ പരമ്പരയ്ക്കുണ്ട്.
പതിനെട്ടുകാരനായ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും 21കാരനായ കീരന്‍ പവലുമാണ് കരീബിയന്‍ ഇന്നിങ്‌സ് തുറന്നത്. ഒമ്പതുവര്‍ഷത്തിനുശേഷം ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയിലെത്തിയ വെസ്റ്റ്ഇന്‍ഡീസ് നിരയില്‍ പരിചയ സമ്പന്നരായ ശിവനാരായണ്‍ ചന്ദര്‍പോളും മര്‍ലണ്‍ സാമുവല്‍സുമുണ്ട്.