Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന്റെ വിശിഷ്ടവ്യക്തി അക്ഷര?

Yuvraj and Akshara
മുംബൈ: ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള ക്രഡിറ്റ് ഒരാള്‍ക്ക് സമര്‍പ്പിക്കുന്നതായി യുവരാജ് സിംഗ് പറഞ്ഞിരുന്നു. ആതാരാണെന്ന് അറിയാന്‍ ലോകകപ്പ് ഫൈനല്‍ മത്സരം വരെ കാത്തിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സച്ചിനാണ് ആ വ്യക്തിയെന്നായിരുന്നു കപ്പ് നേടിക്കഴിഞ്ഞശേഷം യുവി നല്‍കിയ മറുപടി.

സച്ചിന്റെ ആരാധകര്‍ ഇക്കാര്യം കേട്ട് സന്തോഷിച്ചെങ്കിലും ഗോസിപ്പുകാര്‍ക്ക് ഈ മറുപടി തൃപ്തികരമായിരുന്നില്ല, സച്ചിനല്ല ഈ വിശിഷ്ട വ്യക്തി മറ്റാരോ ആണെന്ന് ഉറപ്പിച്ച അവര്‍ അന്വേഷണവും തുടങ്ങി. അധികം വൈകാതെ അവര്‍ ആളിനെ കണ്ടെത്തി, ബോളിവുഡ് താരം അമീഷ പട്ടേല്‍. അമീഷയ്ക്ക് യുവരാജ് കളികാണാന്‍ ടിക്കറ്റെടുത്തുകൊടുത്തകാര്യം ഗോസിപ്പുകാര്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു.

എന്നാല്‍ സംഭവം ഇവിടയൊന്നും അവസാനിക്കുന്നില്ലെന്നാണ് സൂചന. അമീഷ യുവിയുടെ വെറും ഫ്രണ്ടാണത്രേ. മറ്റൊരു വിശേഷവ്യക്തിയാണ് യുവിയുടെ മനസ്സിലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ബാംഗ്ലൂരില്‍ നിന്നുള്ള അക്ഷര ഗൗഡ എന്ന പെണ്‍കുട്ടിയാണ് പ്രതിസന്ധികളില്‍ യുവിക്ക് കരുത്തേകിയതെന്നാണ് റിപ്പോര്‍ട്ട്. ഫോം കണ്ടെത്താനാകാതെ വിഷമിച്ച യുവിയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ അക്ഷരയുടെ സൗഹൃദം തുണയായി.

ഇപ്പോള്‍ ചില ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് അക്ഷര. യുവി താമസിക്കുന്ന ബാന്ദ്രയിലാണ് അക്ഷരയും താമസിക്കുന്നത്. അടുത്തിടെയായി ചില നിശാപാര്‍ട്ടികളില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതായി ചിലര്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഇരുവരും തമ്മില്‍ എന്തുതരത്തിലുള്ള ബന്ധമാണുള്ളതെന്ന് ഇവരുടെ സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ല. ലോകകപ്പ് വിജയം ആഘോഷിക്കാന്‍ യുവിയുടെ വീട്ടില്‍ അടുത്തിടെ നടന്ന ഒരു പാര്‍ട്ടിയില്‍ അതിഥികളെ സ്വീകരിച്ചതും മറ്റും അക്ഷരയായിരുന്നു.

യുവരാജിന്റെ മാതാപിതാക്കള്‍ അക്ഷരയോട് വളരെ സ്‌നേഹത്തോടെ പെരുമാറിയതായും പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തുന്നു. പൂനെ വാരിയേഴ്‌സ് ടീം ഉടമകള്‍ സംഘടിപ്പിച്ച ഐപിഎല്‍ പാര്‍ട്ടിയിലും അക്ഷര പങ്കെടുത്തിരുന്നു. ഏതായാലും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ യുവരാജും അക്ഷരയും തയ്യാറായിട്ടില്ല. വൈകാതെ തന്നെ ഇരുവരും മനസ് തുറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍>

എന്നാല്‍ ട്വിറ്ററിലൂടെ യുവരാജ് സിങും അക്ഷരയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകളില്‍ ഒരു അടിസ്ഥാനവുമില്ലെന്നാണ് ഇരുവരും പറയുന്നത്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+