റാവല്‍പിണ്ടി: രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ സ്പിന്നര്‍ ഹര്‍ഭജന്‍സിംഗും പാകിസ്ഥാന്റെ ഫാസ്റ് ബൗളര്‍ ശുഐബ് അക്തറും കളിക്കില്ല.
നെറ്റ്പരിശീലനത്തിനിടെ വിരലിനു പരിക്കേറ്റ ഹര്‍ഭജന്‍ ഫിറ്റായിട്ടില്ലെന്ന് കോച്ച് ഗ്രെഗ് ചാപ്പല്‍ അറിയിച്ചു.
അക്തര്‍ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ലെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് അറിയിച്ചു. പരിക്കു കാരണം ആദ്യത്തെ ഏകദിനത്തില്‍ ഹര്‍ഭജനും അക്തറും കളിച്ചിരുന്നില്ല.
ഹര്‍ഭജനു പകരം ഓഫ് സ്പിന്നര്‍ രൊമേഷ് പൊവാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10 മണി മുതലാണ് മത്സരം നടക്കുന്നത്.