For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ പട ലങ്കയെ തറപറ്റിച്ചു

By Super
Pak sinks Lanka
കൊളംബോ: ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടങ്ങള്‍ക്കൊന്നിനായിരുന്നു ശനിയാഴ്ച കൊളംബോ വേദിയായത്. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ബൗളിങിലും വൈസ്‌ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് എന്നിവര്‍ ബാറ്റിങിലും തിളങ്ങിയപ്പോള്‍ പാകിസ്താന് സ്വന്തമായത് ശ്രീലങ്കയ്‌ക്കെതിരെയുള്ള മികച്ച വിജയം.

11 റണ്‍സിന്റെ ഉജ്വല വിജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. പത്ത് ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തിയ അഫ്രീദിയുടെ മികവുതന്നെയാണ് പാകിസ്താന് ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിക്കൊടുത്തത്.


മുന്‍ നായകന്‍ യൂനിസ് ഖാന്‍ (72), പഴയ പടക്കുതിര ഷൊയബ് അക്തര്‍ (പത്തോവറില്‍ 42 റണ്‍സിന് രണ്ടുവിക്കറ്റ്) എന്നിവരും പാകിസ്താന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മധ്യനിരയുടെ കരുത്തിലാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പാകിസ്താന്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. വൈസ് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റെയും (83 നോട്ടൗട്ട്) മുന്‍ നായകന്‍ യൂനിസ് ഖാന്റെയും (72) അര്‍ധസെഞ്ച്വറി പ്രകടനങ്ങള്‍ പാകിസ്താന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു.

ഓപ്പണര്‍ മുഹമ്മദ് ഹഫീസ് (32) കനമ്രാന്‍ അക്മല്‍ (39) എന്നിവരാണ് ഇന്നിങ്‌സിന് കാര്യമായ സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.

ആദ്യം ലങ്കന്‍ പടയ്ക്കുമുന്നില്‍ പാക് തര്‍ന്നടിയുമെന്ന് തോന്നിച്ചെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന യൂനുസ-്മിസ്ബാഹ് ജോഡി പാകിസ്താനെ സുരക്ഷിതമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചു. 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും പാക് സ്‌കോര്‍ 200 കടന്ന ശേഷമാണ് വേര്‍പിരിഞ്ഞത്.

മറുപടിക്കിറങ്ങിയ ലങ്ക മധ്യനിരക്കക്കാരുടെയും വാലറ്റക്കാരുടെയും കരുത്തില്‍ പൊരുതിനോക്കിയെങ്കിലും ഒമ്പത് വിക്കറ്റിന് 266 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ലങ്കയെ തകര്‍ത്തത് 34 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാക് നായകന്‍ ഷാഹിദ് അഫ്രീദിയാണ്.

പാകിസ്താന്റെ വന്‍ സ്‌കോറിന് മുന്നില്‍ ലങ്കയ്ക്കുവേണ്ടി ചമര സില്‍വ മാത്രമാണ് മാത്രമാണ് (57) അര്‍ധസെഞ്ച്വറി നേടിയത്.

Story first published: Saturday, May 19, 2012, 17:01 [IST]
Other articles published on May 19, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+