കറാച്ചി: ടെസ്റ് ക്രിക്കറ്റില്‍ നിന്നും താത്കാലികമായി വിരമിക്കാനുള്ള തീരുമാനം പാകിസ്ഥാന്റെ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രിദി ഉപേക്ഷിച്ചു.
ടെസ്റിലും ഏകദിനത്തിലും ഒരു പോലെ പാകിസ്ഥാന് ആവശ്യമുള്ള കളിക്കാരനാണ് അഫ്രിദിയെന്നും ഇക്കാര്യം താന്‍ അഫ്രിദിയെ ബോധ്യപ്പെടുത്തിയതായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സഹാരിയഖാന്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് ടെസ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതായി അഫ്രിദി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി ടെസ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്നാണ് അഫ്രിദി പറഞ്ഞത്.
വിമര്‍ശനങ്ങളെ തുടര്‍ന്ന് സമ്മര്‍ദത്തിനടിപ്പെട്ടതോടെയാണ് അഫ്രിദി ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് സഹാരിയഖാന്‍ പറഞ്ഞു.