Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരുവിന് നന്ദി, സമനില ഒപ്പിച്ചു!

അഡിലെയ്‍ഡ് : നാലാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനുളള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. 269ന് ഏഴ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തശേഷം ഇരു ക്യാപ്റ്റന്‍മാരും സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും അക്ഷോഭ്യനായി ഒറ്റയ്ക്ക് പൊരുതിയ സേവാഗിന്റെ സെഞ്ച്വറി മാത്രമാണ് ടീം ഇന്ത്യയ്ക്ക് അഭിമാനിക്കാനുളള നേട്ടം. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ നേടിയ 269ല്‍ 151 റണ്‍സും ഒഴുകിയത് സേവാഗിന്റെ ബാറ്റില്‍ നിന്നു തന്നെ.

ദ്രാവിഡ് പരിക്കേറ്റ് പിന്മാറുകയും ഗാംഗൂലിയും സച്ചിനും ലക്ഷ്മണും നിസാരമായ സ്കോറിന് പുറത്താവുകയും ചെയ്തതോടെ സേവാഗിന്റെ ബാറ്റില്‍ മാത്രമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.

പുകഴ്‍പെറ്റ ബാറ്റിംഗ് നിരയില്‍ സേവാഗ് കഴിഞ്ഞാല്‍ എക്സ്ട്രായാണ് ഉയര്‍ന്ന സ്കോര്‍ നേടിയത്. 26 റണ്‍സ്. എക്സ്ട്രാ ഒഴിച്ചു നിര്‍ത്തിയാല്‍ ഒമ്പത് ബാറ്റ്സ്മാന്‍മാര്‍ ചേര്‍ന്ന് നേടിയത് നൂറില്‍ താഴെ റണ്‍സ്. കൃത്യമായി പറഞ്ഞാല്‍ വെറും 92 റണ്‍സ്.

സേവാഗിന്റെ രക്ഷാപ്രവര്‍ത്തനമില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ കങ്കാരുക്കളുടെ വിജയദാഹത്തിനു മുന്നില്‍ ഇന്ത്യ എരിഞ്ഞു തീര്‍ന്നേനെ. ടെസ്റ്റ് സമനിലയിലായതിന് കുംബ്ലെ സെവാഗിന്റെ ബാറ്റിനോട് കടപ്പെട്ടിരിക്കുന്നു.

ആസ്ട്രേലിയയ്ക്കു വേണ്ടി ബ്രെറ്റ്ലീയും മൈക്കേല്‍ ജോണ്‍സണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+