ടീം ഇന്ത്യയ്ക്ക് 9 കോടിയുടെ വില്ല
ദില്ലി: ലോകം കീഴടക്കിയ ടീം ഇന്ത്യയെ സമ്മാനം കൊണ്ടുമൂടുന്നതിന്റെ തിരക്കിലാണ് രാജ്യം. വിവിധ സര്‍ക്കാരുകള്‍ കൈനിറയെ പണവും ഭൂമിയുമൊക്കെ നല്‍കിയാണ് സന്തോഷം പ്രകടിപ്പിച്ച് പിന്‍മാറിയപ്പോള്‍. സ്വകാര്യ കമ്പനികളാണ് ഇപ്പോള്‍ ടീമംഗങ്ങള്‍ക്ക് മേല്‍ സമ്മാനം ചൊരിയുന്നത്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി എന്ന കമ്പനി ഒമ്പത് കോടിയുടെ വില്ലകളാണ് ടീമംഗങ്ങള്‍ക്ക് സമ്മാനിയ്ക്കുന്നത്. നോയിഡയിലെ ടൗണ്‍ഷിപ്പിലാണ് ഈ വില്ലകള്‍. ധോണിയ്ക്ക് 2,900 അടിയുള്ള ഒരു കോടി വിലമതിക്കുന്ന വില്ലയാണ് സമ്മാനിക്കുന്നത്. മറ്റ് ടീം അംഗങ്ങള്‍ക്ക് 1690 ചതുരശ്ര അടിയുള്ള 55 ലക്ഷം വില മതിക്കുന്ന വില്ലകളാണ് ലഭിക്കുക.് അമ്രപാലിയുടെ ബ്രാന്റ് അംബാസിഡര്‍ ഇന്ത്യന്‍ നായകന്‍ ധോണിയാണ്.
അതേ സമയം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുതിയ വസതിയിലേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുഅണ്ട്. 2007ല്‍ മുംബൈയിലെ ബാന്ദ്രയില്‍ 39 കോടി മുടക്കി വാങ്ങിയ 9000 ചതുരശ്ര അടിയോളം വരുന്ന വില്ലയിലേക്കാണ് സച്ചിനും കുടുംബവും താമസം മാറുന്നതത്രേ. 1920ല്‍ പാഴ്‌സികള്‍ നിര്‍മിച്ച ഈ വസതിയുടെ പുനരുദ്ധാണവും കോടികള്‍മുടക്കിയാണ് നടത്തുന്നതെന്നും സൂചനകളുണ്ട്.
Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications