വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്കും വേണം വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍! ക്ലിക്കാവുമെന്നുറപ്പ്- കാരണങ്ങളറിയാം

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും വിരാട് കോലിയാണ് ക്യാപ്റ്റന്‍

ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. നേരത്തേ ഒരേ ക്യാപ്റ്റനായിരുന്നു ടീമിനെ നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ രീതി മാറിക്കഴിഞ്ഞു. ഓരോ ഫോര്‍മാറ്റിനും ഇപ്പോള്‍ മിക്ക ടീമുകളും വ്യത്യസ്ത ക്യാപ്റ്റന്‍മാരെയും വ്യത്യസ്ത ടീമുകളെയുമാണ് ഇറക്കുന്നത്. ഓരോ ഫോര്‍മാറ്റിനും അനുയോജ്യരായ താരങ്ങളും ക്യാപ്റ്റന്‍മാരുമെല്ലാമാണ് പല മുന്‍നിര ടീമുകള്‍ക്കുമുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ഏറെക്കുറെ വ്യത്യസ്തമായ ടീമിനെയാണ് ഇന്ത്യ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ഇറക്കുന്നതെങ്കിലും എല്ലാത്തിലും ക്യാപ്റ്റന്‍ ഒരാള്‍ തന്നെയാണ്- വിരാട് കോലി. എന്നാല്‍ ഈ രീതിയില്‍ ഇന്ത്യ മാറ്റം വരുത്തേണ്ട സമയമായിരിക്കുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റനെയും ടെസ്റ്റില്‍ മറ്റൊരു ക്യാപ്റ്റനെയും പരീക്ഷിച്ചാല്‍ അത് ഇന്ത്യയെ കൂടുതല്‍ നേട്ടങ്ങളിലേക്കു നയിക്കാന്‍ സഹായിക്കും. വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന പരീക്ഷണം ഇന്ത്യയെ സംബന്ധിച്ച് വിജയമായി മാറാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കാം

കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കാം

നിലവില്‍ എല്ല ഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ചു കൊണ്ടിരിക്കുന്ന വിരാട് കോലി വളരെ മികച്ച രീതിയിലാണ് സമ്മര്‍ദ്ദങ്ങളെ മറികടന്ന് ടീമിനെ മുന്നോട്ട് കൊണ്ടു പോവുന്നത്. എന്നാല്‍ കാലം കഴിയുന്തോറും കോലിയില്‍ ഇതു കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ സാധ്യതയേറെയാണ്.
ക്യാപ്റ്റനെന്ന ഭാരിച്ച ഉത്തരവാദിത്വമുള്ളതിനാല്‍ തന്നെ അത് കോലിയുടെ പ്രകടനത്തെയും ബാധിച്ചേക്കും. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായക ബാറ്റ്‌സ്മാനാണ് കോലി. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദം ബാറ്റിങിനെയും ബാധിച്ചാല്‍ അത് ഇന്ത്യക്കും ആഘാതമായി മാറും. വളരെ ചുരുങ്ങിയ സമയം കൊണ്ട് മൂന്നു ഫോര്‍മാറ്റിനെയും കൈകാര്യം ചെയ്യുക എളുപ്പമല്ലെന്നു അദ്ദേഹം അടുത്തിടെ തുറന്നു പറയുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ രണ്ടു ക്യാപ്റ്റന്‍മാരെ ഇന്ത്യ ദൗത്യമേല്‍പ്പിച്ചാല്‍ അതു കോലിക്കു ആശ്വാസമാവുകയും കൂടുതല്‍ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

മികവ് തെളിയിച്ച രോഹിത് ശര്‍മ

മികവ് തെളിയിച്ച രോഹിത് ശര്‍മ

വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന രീതിയിലേക്കു വന്നാല്‍ ഇന്ത്യക്കു രണ്ടാമതൊരു ക്യാപ്റ്റനെ തിരഞ്ഞെടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. രോഹിത് ശര്‍മയെന്ന തന്ത്രശാലിയായ ക്യാപ്റ്റന്‍ അവിടെ സജ്ജനായി നില്‍ക്കുന്നുണ്ട്. ഇത് ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പുതിയൊരാളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരികയെന്ന തലവേദന ഇന്ത്യക്കില്ലെന്നു ചുരുക്കം.
നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തന്റെ ക്യാപ്റ്റന്‍സി മിടുക്ക് പല തവണ രോഹിത് തെളിയിച്ചു കഴിഞ്ഞു. നാലു തവണയാണ് അദ്ദേഹം മുംബൈയെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചത്. ഏറ്റവുമധികം തവണ കിരീടമേറ്റുവാങ്ങിയ ക്യാപ്റ്റനും അദ്ദേഹം തന്നെ. മറുഭാഗത്ത് കോലിയിലേക്കു വന്നാല്‍ ഐപിഎല്ലില്‍ ഒരു ട്രോഫി പോലും കോലിക്കു എടുത്തു കാണിക്കാനില്ല.
കോലിയുടെ അഭാവത്തില്‍ ഇന്ത്യയെയും ചില പരമ്പരകളിലും ടൂര്‍ണമെന്റുകളിലും രോഹിത് നയിക്കുകയും വിജയികളാക്കുകയും ചെയ്തിട്ടുണ്ട്. 2018ല്‍ ഏഷ്യാ കപ്പും നദിഹാസ് ട്രോഫിയും ഇന്ത്യ കൈക്കലാക്കിയത് ഹിറ്റ്മാന് കീഴിലായിരുന്നു.
2017-20 വരെ ഇന്ത്യയെ 29 നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ രോഹിത് നയിച്ചിട്ടുണ്ട്. ഇതില്‍ 23ലും ജയിച്ച ഇന്ത്യ ആറെണ്ണത്തില്‍ മാത്രമാണ് തോറ്റത്. 79.31 എന്ന മികച്ച വിജയശതമാനവും അദ്ദേഹത്തിനുണ്ട്.

ഹിറ്റായ ഫോര്‍മുല

ഹിറ്റായ ഫോര്‍മുല

വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കു രണ്ടു ക്യാപ്റ്റന്‍മാരെന്നത് ലോക ക്രിക്കറ്റില്‍ ഇതിനകം പരീക്ഷിച്ച് ഹിറ്റായിട്ടുള്ള ഫോര്‍മുലയാണ്. നിലവില്‍ കരുത്തരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവരടക്കം മിക്ക ടീമുകള്‍ക്കും രണ്ടു ക്യാപ്റ്റന്മാരുണ്ട്. അത് അവര്‍ക്കു കൂടുതല്‍ നേട്ടങ്ങളുണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഒരു കാലത്തു ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ച വെസ്റ്റ് ഇന്‍ഡീസ് ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. ഇതിനു കാരണം വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന തന്ത്രം തന്നെയാണ്. 2012, 16ല്‍ വിന്‍ഡീസിന് ടി20 ലോകകപ്പ് നേടിക്കൊടുക്കാന്‍ ഇതു സഹായിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് നായകനായ ഇയോന്‍ മോര്‍ഗനു കീഴില്‍ കഴിഞ്ഞ വര്‍ഷം അവര്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കിയിരുന്നു. നേരത്തേ പോള്‍ കോളിങ്‌വുഡ് നയിച്ച ഇംഗ്ലണ്ട് ടി20 ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ഇതേ വര്‍ഷം ആന്‍ഡ്രു സ്‌ട്രോസ് ക്യാപ്റ്റനായ ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലും വെന്നിക്കൊടി പാറിച്ചിരുന്നു.
നേരത്തേ 2007-08ല്‍ ഇന്ത്യയും രണ്ടു ക്യാപ്റ്റന്‍മാരെന്ന തന്ത്രം പയറ്റിയിരുന്നു. അന്ന് നിശ്ചിത ഓവര്‍ ടീമിനെ മാത്രമായിരുന്നു എംഎസ് ധോണി നയിച്ചത്. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയായിരുന്നു. 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ഇന്ത്യ വിജയികളായിട്ടില്ല. രണ്ടു ക്യാപ്റ്റന്‍മാരെ പരീക്ഷിച്ചാല്‍ ഇന്ത്യയുടെ ഈ കാത്തിരിപ്പിന് അന്ത്യമായേക്കും.

Story first published: Thursday, August 13, 2020, 17:40 [IST]
Other articles published on Aug 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X