ഷെയ്ന്‍ വോണിന്റെ ടോപ് 10 ബാറ്റ്‌സ്മാന്‍മാര്‍ ഇവരാണ്.. പേടി വേണ്ട, സച്ചിന്‍ തന്നെ ഒന്നാമന്‍!
ലണ്ടന്‍: തന്റെ ജനറേഷനിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറെന്ന് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ലണ്ടനില്‍ സ്‌കൈ സ്‌പോര്‍ട്‌സ് ടി വി ചാനലിന് വേണ്ടി മികച്ച 10 ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുക്കവേയാണ് വോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് ലെഗ് സ്പിന്‍ മാന്ത്രികനായ വോണ്‍.
Read Also: എന്ത്യേ.. 2 ലക്ഷം പേരുടെ സീക്രട്ട് ഗ്രൂപ്പ് എന്ത്യേ... സ്വന്തം ഗ്രൂപ്പ് പൂട്ടിയാലും ഐസിയു ട്രോളും..
വോണിന്റെ അഭിപ്രായത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ നവ് ജ്യോത് സിംഗ് സിദ്ദുവാണ് ഏറ്റവും വയലന്റ് ആയ കളിക്കാരന്‍. പെരുമാറ്റത്തിന്റെ കാര്യത്തിലല്ല, സ്പിന്‍ ബൗളര്‍മാര്‍ക്കെതിരായ ആക്രമണോത്സുകതയുടെ കാര്യത്തിലാണ് വോണ്‍ സിദ്ദുവിനെ വയലന്റ് എന്ന് വിളിക്കുന്നത്. വോണിന്റെ അഭിപ്രായത്തില്‍ ലോകത്തെ ടോപ് ടെന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയെന്ന് നോക്കണ്ടേ.

സച്ചിന്‍ തെണ്ടുല്‍ക്കര്‍
ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് വോണിന്റെ പട്ടികയിലെ ഒന്നാമന്‍. താന്‍ പന്തെറിഞ്ഞവരില്‍ ഏറ്റവും മികച്ചവന്‍ എന്നാണ് വോണ്‍ സച്ചിനെ വിശേഷിപ്പിക്കുന്നത്

ഗ്രഹാം ഗൂച്ച്
ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചാണ് വോണിന്റെ പട്ടികയിലെ രണ്ടാമന്‍

ഹാന്‍സി ക്രോണ്യേ
ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേയാണ് വോണിന്റെ അഭിപ്രായത്തില്‍ മറ്റൊരു മികച്ച ബാറ്റ്‌സ്മാന്‍

ജാക്ക് കാലിസ്
ദക്ഷിണാഫ്രിക്കയുടെ മറ്റൊരു കളിക്കാരനും വോണിന്റെ പട്ടികയിലുണ്ട്. അത് ഓള്‍റൗണ്ടര്‍ ജാക്ക് കാലിസാണ്

സയീദ് അന്‍വര്‍
മുന്‍ പാകിസ്താന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സയീദ് അന്‍വറാണ് വോണിന്റെ കാഴ്ചപ്പാടില്‍ മറ്റൊരു സൂപ്പര്‍ ബാറ്റ്‌സ്മാന്‍

ബ്രയാന്‍ ലാറ
വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും വോണിന്റെ പട്ടികയില്‍ ഒരാളേ ഉള്ളൂ. ആരാണെന്ന് ഊഹിക്കാമോ.. ബ്രയാന്‍ ലാറ.

ഡിസില്‍വ
ശ്രീലങ്കയുടെ ക്ലാസ് ബാറ്റ്‌സ്മാന്‍ അരവിന്ദ ഡിസില്‍വ.

ഡേവ് ഹൂട്ടന്‍
സിംബാബ്വെയുടെ മുന്‍ ക്യാപ്റ്റന്‍ ഡേവ് ഹൂട്ടന്‍

മുഹമ്മദ് അഷ്‌റഫുള്‍
ബംഗ്ലാദേശില്‍ നിന്നും ഒരാളെ വോണ്‍ പട്ടികയില്‍ എടുത്തിട്ടുണ്ട്. അത് മുഹമ്മദ് അഷ്‌റഫുള്‍ ആണ്

മാര്‍ട്ടിന്‍ ക്രോ
മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ ആണ് വോണിന്റെ പട്ടികയില്‍ ഉള്ള മറ്റൊരു ബാറ്റ്‌സ്മാന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications