ബൗളിങില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നറാര്? നെഹ്‌റ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം നോക്കിയാല്‍ ഒരുപാട് മാച്ച് വിന്നര്‍മാരെ നമുക്ക് കാണാന്‍ കഴിയും. ഇപ്പോഴത്തെ ടീമില്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാം മാച്ച് വിന്നര്‍മാരാണ്. ഇന്ത്യയുടെ മാച്ച് വിന്നര്‍മാരില്‍ കൂടുതല്‍ പേരും ബാറ്റ്‌സ്മാന്‍മാരും ഓള്‍റൗണ്ടര്‍മാരും തന്നെയായിരിക്കും. ബൗളിങില്‍ മാത്രം മാച്ച് വിന്നര്‍ ആയവര്‍ കുറച്ചു പേര്‍ മാത്രമേയുണ്ടാവൂ.

ബൗളിങില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍ മുന്‍ സ്പിന്‍ ഇതിഹാസവും ക്യാപ്റ്റനും കോച്ചുമെല്ലാമായിരുന്ന അനില്‍ കുംബ്ലെയാണെന്ന് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ അഭിപ്രായപ്പെട്ടു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.

കുംബ്ലെയെ ആദ്യമായി കാണുന്നത്

കുംബ്ലെയെ ആദ്യമായി കാണുന്നത്

ഇന്ത്യക്കു വേണ്ടി കുംബ്ലെ കളിക്കുന്നത് താന്‍ ആദ്യമായി കണ്ടത് ടെലിവിഷനിലാണെന്നു നെഹ്‌റ പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീയും ഷോയില്‍ പങ്കെടുത്തിരുന്നു.

വലിയ കണ്ണട ധരിച്ചായിരുന്നു കുംബ്ലെ അന്നു കളിച്ചിരുന്നത്. കളിച്ചു കൊണ്ടിരിക്കുന്തോറും നിങ്ങളുടെ മുഖവും പെരുമാറ്റ രീതിയും സ്റ്റൈലുമെല്ലാം ഓരോ അഞ്ച്-ആറ് വര്‍ഷം കൂടുമ്പോഴും മാറിക്കൊണ്ടിരിക്കും. ബൗളിങിലേക്കു വന്നാല്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ കുംബ്ലെ തന്നെയാണെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

കുംബ്ലെയെക്കുറിച്ച് ബ്രെറ്റ് ലീ

കുംബ്ലെയെക്കുറിച്ച് ബ്രെറ്റ് ലീ

കുംബ്ലെയ്‌ക്കെതിരേ നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ബ്രെറ്റ് ലീ. നെഹ്‌റയെപ്പോലെ താനും കുംബ്ലെയുടെ കളി ആദ്യമായി കണ്ടത് ടെലിവിഷനിലാണെന്നു ലീ പറയുന്നു. 1990ല്‍ 19ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരേ കുംബ്ലെ അരങ്ങേറ്റ മല്‍രത്തില്‍ ഇറങ്ങിയപ്പോള്‍ ആദ്യമായി യൂനിവേഴ്‌സിറ്റിയിലെത്തിയ ഒരു വിദ്യാര്‍ഥിയെപ്പോലെയാണ് തനിക്കു തോന്നിയതെന്നു അദ്ദേഹം വ്യക്തമാക്കി.

കുംബ്ലെ ഇന്ത്യക്കു വേണ്ടി ആദ്യം കളിക്കുമ്പോള്‍ കണ്ണട ഉപയോഗിക്കാറുണ്ടായിരുന്നു. ന്യൂസിലാന്‍ഡിന്റെ മുന്‍ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറിയെപ്പോലെയാണ് അദ്ദേഹത്തെ അന്നു തോന്നിയത്. വളരെ ഒതുങ്ങിക്കൂടുന്ന നാണംകുണുങ്ങിയായാണ് കുംബ്ലെ കാണപ്പെട്ടത്. പിന്നീട് 130ന് മുകളില്‍ ടെസ്റ്റുകളില്‍ കളിച്ച് 619 വിക്കറ്റുകളെടുത്ത അദ്ദേഹം ഇതിഹാസമായി വളരുന്നതിന് താനും സാക്ഷിയായെന്നും ലീ കൂട്ടിച്ചേര്‍ത്തു

നിരവധി നേട്ടങ്ങള്‍

നിരവധി നേട്ടങ്ങള്‍

ബൗളറെന്ന നിലയില്‍ ഒരുപാട് നേട്ടങ്ങള്‍ക്കു കുംബ്ലെ അവകാശിയായിട്ടുണ്ട്. ടെസ്റ്റില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം വിക്കറ്റെടുത്ത മൂന്നാമത്തെ ബൗളര്‍ കൂടിയാണ് അദ്ദേഹം. ഇതിഹാസ ബൗളര്‍മാരായിരുന്ന ഗ്ലെന്‍ മഗ്രാത്ത്, കോട്‌നി വാല്‍ഷ് എന്നിവരെല്ലാം കുംബ്ലെയ്ക്കു പിറകിലാണ്.

മുന്‍ ഇംഗ്ലണ്ട് ഇതിഹാസം ജിം ലേക്കര്‍ക്കു ശേഷം ടെസ്റ്റില്‍ ഒരിന്നിങ്‌സിലെ 10 വിക്കറ്റുകളും കൊയ്ത രണ്ടാമത്തെ ബൗളര്‍ കൂടിയാണ് കുംബ്ലെ. 1999ല്‍ ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ പാകിസ്താനെതിരേയായിരുന്നു 74 റണ്‍സിന് 10 വിക്കറ്റുകള്‍ കൊയ്ത് അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചത്. ലോക ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ ഒരേയൊരു ലെഗ് സ്പിന്നര്‍ കൂടിയാണ് കുംബ്ലെ.

.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, August 10, 2020, 13:56 [IST]
Other articles published on Aug 10, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X