Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആക്ഷന്‍ വീണ്ടും സംശയത്തില്‍; സുനില്‍ നരേയ്‌നെതിരെ റിപ്പോര്‍ട്ട്

വെസ്റ്റിന്റീസ് സ്പിന്നര്‍ സുനില്‍ നൈരേയ്‌നിന്റെ ബൗളിങ് ആക്ഷന്‍ വീണ്ടും സംശത്തില്‍. ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പരയിക്കുശേഷം മാച്ച് ഒഫീഷ്യലുകളാണ് നരേയ്‌നെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു മൂന്നു ഏകദിന മത്സരങ്ങളിലെ അവസാന മത്സരം. ഇതിനുശേഷമാണ് ഐസിസിക്ക് മാച്ച് റഫറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.

റിപ്പോര്‍ട്ട് വെസ്റ്റിന്റീസ് ക്രിക്കറ്റ് ബോര്‍ഡിനും നല്‍കിയിട്ടുണ്ട്. സുനില്‍ നേരേയ്‌നിന്റെ ബൗളിങ് ആക്ഷനില്‍ സംശയമുണ്ടെന്നും പരിശോധിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. 14 ദിവസത്തിനുള്ളില്‍ നരേയ്ന്‍ ബൗളിങ് ആക്ഷന്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, റിസല്‍ട്ട് വരുന്നതുവരെ കളിതുടരാന്‍ സ്പിന്നര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

sunilnarine

2014 ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിച്ചുകൊണ്ടിരിക്കെയായിരുന്നു സുനില്‍ നരേയ്‌നിന്റെ ബൗളിങ് ആക്ഷന്‍ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നതും വിലക്ക് ഏര്‍പ്പെടുത്തുന്നതും. പിന്നീട് ബൗളിങ് ആക്ഷന്‍ മാറ്റി ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും 2015ലെ ലോകകപ്പ് കളിക്കാന്‍ താരം തയ്യാറായിരുന്നില്ല.

പുതിയ ബൗളിങ് ആക്ഷനില്‍ ആത്മവിശ്വാസം ലഭിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് 2015ലെ ഐപിഎല്ലില്‍ മടങ്ങിയെത്തിയെങ്കിലും ശോഭിക്കാനായില്ല. ബൗളിങ് ആക്ഷനില്‍ വിലക്ക് വന്നശേഷം ശ്രീലങ്കയില്‍ നടന്ന പരമ്പരയിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നരേയ്ന്‍ തിരിച്ചുവന്നത്. എന്നാല്‍ ആക്ഷന്‍ വീണ്ടും സംശയത്തിലായതോടെ ഇരുപത്തിയേഴുകാരനായ സ്പിന്നറുടെ ക്രിക്കറ്റ് കരിയറിയറിനുതന്നെ ഭീഷണിയായിരിക്കുകയാണ്.

Story first published: Tuesday, November 10, 2015, 8:58 [IST]
Other articles published on Nov 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+