ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരോദയം യുവ്രാജ് സിംഹിനെ കാസ്ട്രോള്‍ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു. 50,000 രൂപയാണ് അവാര്‍ഡ് തുക.
റിതീന്ദര്‍ സിംഹ് സോധി, നീരജ് പട്ടേല്‍, ശലഭ് ശ്രീവാസ്തവ, റവ്നീത് റിക്കി എന്നിവരടങ്ങിയ യുവനിരയില്‍ നിന്നാണ് യുവ്രാജിനെ തിരഞ്ഞെടുത്തത്. മുന്‍ ഇന്ത്യന്‍ ടീം കോച്ച് അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്, ജൂനിയര്‍ ക്രിക്കറ്റ് ടീം കോച്ച് റോജര്‍ ബിന്നി, ജേര്‍ണലിസ്റ് പ്രദീപ് വിജയ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് നിശ്ചയിച്ചത്.
അടുത്തിടെ നെയ്റോബിയില്‍ ലോകചാമ്പ്യന്മാര്‍ക്കെതിരെ നടന്ന ഐസിസി ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചതോടെയാണ് യുവ്രാജ് സിംഹ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഇപ്പോള്‍ സിംബാബ്വെക്കെതിരെ നടക്കുന്ന മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണെങ്കിലും ഫീല്‍ഡിംഗില്‍ യുവ്രാജ് മറ്റു കളിക്കാര്‍ക്ക് പ്രചോദനമാകുന്നുണ്ട്.
19 വയസ്സില്‍ താഴെയുളളവര്‍ക്കുള്ള ലോകകപ്പിലും കൂച്ച് ബീഹാര്‍ ടൂര്‍ണമെന്റിലും യുവ്രാജ് സിംഹ് മികച്ച സ്കോറുകള്‍ നേടിയിട്ടുണ്ട്.