വെസ്റിന്‍ഡീസിന് നാടകീയ ജയം
ആന്റിഗ്വ: പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ വെസ്റിന്‍ഡീസിന് നാടകീയ ജയം. അത്യന്തം പിരിമുറുക്കം നിറഞ്ഞ മത്സരത്തില്‍ മനസ്സാന്നിധ്യം വിടാതെ കളിച്ച ക്യാപ്റ്റന്‍ ജിമ്മി ആദംസാണ് വെസ്റിന്‍ഡീസിന് ഒരു വിക്കറ്റ് ജയം സമ്മാനിച്ചത്.
വിജയിക്കാന്‍ അവസാന ദിവസം 72 റണ്‍ വേണ്ടിയിരുന്ന വെസ്റിന്‍ഡീസിന് തിങ്കളാഴ്ച രാവിലെ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. റണ്‍ എന്ന നിലയില്‍ കളി പുനരാരംഭിച്ച വെസ്റിന്‍ഡീസിനെ വസിം അക്രമിന്റെ നേതൃത്വത്തിലുള്ള പാക് ബൗളിംഗ് നിര വിറപ്പിച്ചു. ആറ് റണ്ണെടുത്ത ആര്‍. ശരവണായിരുന്നു ആദ്യം പവലിയനിലെത്തിയത്. അക്രമിന്റെ പന്തിന്റെ ദിശ മനസ്സിലാക്കാന്‍ വൈകിയ ശരവണ്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
പിന്നീടെത്തിയ വെസ്റിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ പവലിയനിലേക്ക് തിരിച്ചു പോകാന്‍ മത്സരിക്കുകയായിരുന്നു. റിഡ്ലി ജേക്കബ്സ് (5), ഫ്രാങ്ക്ളിന്‍ റോസ് (4), കര്‍ട്ലി ആംബ്രോസ് (8), റിയോണ്‍ കിംഗ് (0) എന്നിവര്‍ വന്നതും പോയതും പെട്ടെന്ന് കഴിഞ്ഞപ്പോള്‍ വെസ്റിന്‍ഡീസ് ഒമ്പതിന് 197 റണ്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തി.
അപ്പോഴും പറ്റിയ പങ്കാളിയെ കാത്തുനിന്ന ക്യാപ്റ്റന്‍ ജിമ്മി ആദംസിന് കൂട്ടായി അവസാനം കോട്നി വാല്‍ഷെത്തി. കത്തിനിന്നിരുന്ന വസിം അക്രമിനെ നേരിടുന്നതില്‍ നിന്നും വാല്‍ഷിനെ രക്ഷിച്ച ആദംസ് 212 പന്തില്‍ നിന്നാണ് 48 റണ്ണെടുത്തത്. തിരക്കൊന്നും കാണിക്കാതെ ഓരോ റണ്ണും കൂടുതല്‍ സമയമെടുത്ത് സ്കോര്‍ ചെയ്ത ആദംസും വാല്‍ഷും കൂടി പാക്കിസ്ഥാന്റെ പക്കല്‍നിന്നും വിജയം തട്ടിപ്പറിച്ചു.
ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റും വീഴ്ത്തിയ വസീം അക്രമാണ് മാന്‍ ഓഫ് ദി മാച്ച്. വെസ്റിന്‍ഡീസിന്റെ വേവല്‍ ഹിന്‍ഡ്സിനെ മാന്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications