Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റിന്‍ഡീസിന് വിജയം 72 റണ്‍ അകലെ

ആന്റിഗ്വ: പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റില്‍ വെസ്റിന്‍ഡീസിന് വിജയം 72 റണ്‍ അകലെ. 216 റണ്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വെസ്റിന്‍ഡീസ് മഴ കാരണം നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 144 റണ്ണെടുത്തിട്ടുണ്ട്.

റണ്‍ എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ റിയോണ്‍ കിംഗിന്റെയും കര്‍ട്ലി ആംബ്രോസിന്റെയും ബൗളിംഗ് കരുത്തിനു മുന്നില്‍ 219-ന് എല്ലാവരും പുറത്തായി. 41 റണ്ണെടുത്ത പുറത്താകാതെ നിന്നിരുന്ന യൂസഫ് യുഹാനയെ ഒരു റണ്‍ കൂടി ചേര്‍ക്കുമ്പോഴേക്കും കിംഗ് വിക്കറ്റിനു മുന്നില്‍ കുടുക്കി. പാക്കിസ്ഥാന്‍ വാലറ്റക്കാരില്‍ വസിം അക്രവും (24) വഖാര്‍ യൂനിസും (16) സഖ്ലെയ്ന്‍ മുഷ്താഖും (15) മാത്രമാണ് പിടിച്ചു നിന്നത്.

വെസ്റിന്‍ഡീസിനു വേണ്ടി കിംഗ് നാലും ആംബ്രോസ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. കോട്നി വാല്‍ഷും ഫ്രാങ്ക്ളിന്‍ റോസും ഓരോ വിക്കറ്റുകള്‍ നേടി.

രണ്ടാം ഇന്നിംഗ്സാരംഭിച്ച വെസ്റിന്‍ഡീസിനെ തുടക്കത്തില്‍ത്തന്നെ അക്രം മുള്‍മുനയില്‍ നിര്‍ത്തി. ആദ്യ ഇന്നിംഗ്സില്‍ 61 റണ്ണിന് ആറു വിക്കറ്റെടുത്ത അക്രം രണ്ടാം ഇന്നിംഗ്സില്‍ വെസ്റിന്‍ഡീസ് ഓപ്പണര്‍മാരായ ഷെര്‍വിന്‍ കാംബെലിന്റെയും (6) ആന്‍ഡ്രിയാന്‍ ഗ്രിഫിത്തിന്റെയും (23) വിക്കറ്റുകള്‍ പെട്ടെന്ന് തന്നെ വീഴ്ത്തി.

പക്ഷേ വേവല്‍ ഹിന്‍്ഡ്സ് നേടിയ 63 റണ്‍ പാക്കിസ്ഥാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അക്രമിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്നതിനു മുമ്പ് ഗ്രിഫിത്ത്, ചന്ദര്‍പോള്‍, ആദംസ് എന്നിവരുമായി ചേര്‍ന്ന് കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ ഹിന്‍ഡ്സ് വെസ്റിന്‍ഡീസിനെ വിജയത്തിന്റെ വക്കിലെത്തിച്ചു. കളി അവസാനിക്കുമ്പോള്‍ 15 റണ്ണുമായി വെസ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജിമ്മി ആദംസാണ് ക്രീസില്‍.

പാക്കിസ്ഥാനുവേണ്ടി വസിം അക്രം മൂന്നും അബ്ദുള്‍ റസാഖ് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Monday, May 29, 2000, 23:53 [IST]
Other articles published on May 29, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+