Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റിന്‍ഡീസ് ശക്തമായ നിലയില്‍

ആന്റിഗ്വ: പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ വെസ്റിന്‍ഡീസ് ശക്തമായ നിലയില്‍. ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാനെ 269 റണ്ണിന് പുറത്താക്കിയ വെസ്റിന്‍ഡീസ് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 214 റണ്ണെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച റണ്ണെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനെ കോര്‍ട്നി വാല്‍ഷ് ആദ്യ ഓവറില്‍ തന്നെ ചുരുട്ടിക്കെട്ടി. തലേദിവസം നാലു റണ്ണെടുത്ത് പുറത്താകാതെ നിന്നിരുന്ന വഖാര്‍ യൂനിസായിരുന്നു ആദ്യ ഇര. പിന്നീടെത്തിയ മുഷ്താഖ് അഹ്മദിനെ വിക്കറ്റ് കീപ്പര്‍ റിഡ്ലി ജേക്കബിന്റെ കൈകളിലെത്തിച്ചതോടെ പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സിന് തിരശ്ശീല വീണു. 103 റണ്ണെടുത്ത യൂസഫ് യൂഹാന പുറത്താകാതെ നിന്നു.

തുടര്‍ന്ന് ബാറ്റിംഗാരംഭിച്ച വെസ്റിന്‍ഡീസിന് ഓപ്പണര്‍മാരായ ഷെര്‍വിന്‍ കാംബെലും എ. ഗ്രിഫിത്തും സാമാന്യം നല്ല തുടക്കം നല്‍കി. 31 റണ്ണെടുത്ത കാംബെല്ലിനെ യൂസഫ് യൂഹാനയുടെ കൈകളിലെത്തിച്ച മുഷ്താഖ് അഹ്മദ് തന്നെ ഗ്രിഫിത്തിന്റെ വിക്കറ്റ് പിഴുതു. മൂന്നാമനായെത്തിയ ഡബ്ല്യു. ഹിന്‍ഡ്സ് 54 പന്തില്‍ 26 റണ്ണെടുത്ത് നല്ല ബാറ്റിംഗ് കാഴ്ച വെച്ചെങ്കിലും റണ്ണൗട്ടായി.

തുടര്‍ന്ന് ക്യാപ്റ്റന്‍ ജിമ്മി ആദംസും ശിവ്നാരായണ്‍ ചന്ദര്‍പോളും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് വെസ്റിന്‍ഡീസിനെ കൂടുതല്‍ സുരക്ഷിതമായ നിലയിലെത്തിച്ചത്. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 68 റണ്ണോടെ ചന്ദര്‍പോളും 60 റണ്ണോടെ ആദംസും ബാറ്റു ചെയ്യുകയാണ്.

Story first published: Saturday, May 27, 2000, 23:53 [IST]
Other articles published on May 27, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+