Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂഹാന വീണ്ടും, പാക്കിസ്ഥാന്‍ 8-ന് 267

ആന്റ്വിഗ്വ: വെസ്റിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച പാക്കിസ്ഥാന്റെ രക്ഷകനായി യൂസഫ് യൂഹാന വീണ്ടും.

സെഞ്ച്വറി നേടിയ യൂഹാന മൂന്ന് വിക്കറ്റിന് 33 റണ്‍ എന്ന നിലയില്‍ വിയര്‍ക്കുകയായിരുന്ന പാക്കിസ്ഥാനെ എട്ടു വിക്കറ്റിന് 267 റണ്‍ എന്ന അവസ്ഥയിലെത്തിച്ചു. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ യൂഹാന 102 റണ്ണുമായി പുറത്താകാതെ നില്‍ക്കുകയാണ്. നാല് റണ്ണെടുത്ത വഖാര്‍ യൂനിസാണ് യൂഹാനക്ക് കൂട്ടായി നില്‍ക്കുന്നത്.

കര്‍ട്ലി ആംബ്രോസിന്റെയും കോട്നി വാല്‍ഷിന്റെയും തീപാറുന്ന പന്തുകളാണ് രാവിലെ ബാറ്റിംഗാരംഭിച്ച പാക്കിസ്ഥാനെ എതിരേറ്റത്. സ്കോര്‍ 21-ലെത്തിയപ്പോള്‍ 10 റണ്ണെടുത്ത 18-കാരനായ ഇമ്രാന്‍ നസീറിനെ റോസിന്റെ കൈകളിലെത്തിച്ച ആംബ്രോസ് ആറു റണ്ണിനു ശേഷം വീണ്ടും പ്രഹരമേല്‍പിച്ചു. നാലു റണ്ണെടുത്ത യൂനിസ് ഖാനായിരുന്നു ഇപ്രാവശ്യം ആംബ്രോസിന്റെ ഇര.

പിന്നീട് ഫ്രാങ്ക്ളിന്‍ റോസിന്റെ ഊഴമായിരുന്നു. 13 റണ്ണെടുത്ത് തട്ടിയും മുട്ടിയും നില്‍ക്കുകയായിരുന്ന ഓപ്പണര്‍ മുഹമ്മദ് വസീമിനെ റോസ് സ്വന്തം പന്തില്‍ പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു ടെസ്റുകളിലെപ്പോലെത്തന്നെ പാക്കിസ്ഥാന്‍ വീണ്ടും തകര്‍ച്ചയുടെ വഴികളിലെത്തി. ആദ്യ ടെസ്റില്‍ 39 റണ്ണിന് അഞ്ചു വിക്കറ്റ് പോയിരുന്ന പാക്കിസ്ഥാന് രണ്ടാം ടെസ്റില്‍ 37 റണ്ണെടുക്കുമ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.

പിന്നീടെത്തിയ യൂസഫ് യൂഹാനയും ഇന്‍സമാം ഉള്‍ ഹഖും ചേര്‍ന്ന് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് കൈപിടിച്ചുയര്‍ത്തി. നാലാം വിക്കറ്റിന് 97 റണ്‍ എടുത്ത കൂട്ടുകെട്ട് വാല്‍ഷാണ് പൊളിച്ചത്. 55 റണ്ണെടുത്ത ഹഖിനെ ഗ്രിഫിത്തിന്റെ കൈകളിലെത്തിച്ച വാല്‍ഷ് രണ്ട് റണ്ണെടുത്ത അബ്ദുള്‍ റസാഖിനെയും പുറത്താക്കിയതോടെ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് 135 റണ്‍ എന്ന നിലയിലായി.

പിന്നീട് ക്യാപ്റ്റന്‍ മോയിന്‍ഖാനും മുന്‍ ക്യാപ്റ്റന്‍ വസീം അക്രവുമൊത്തും കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ യൂഹാന പാക്കിസ്ഥാനെ സാമാന്യം നല്ല ടോട്ടലിലെത്തിച്ചു. മോയിന്‍ ഖാന്‍ 24-ഉം വസീം അക്രം 26-ഉം റണ്ണെടുത്തു.

വെസ്റിന്‍ഡീസിനു വേണ്ടി വാല്‍ഷ് മൂന്നു വിക്കറ്റ് വീഴ്ത്തി. ആംബ്രോസ്, റോസ് എന്നിവര്‍ രണ്ടു വീതവും റിയോണ്‍ കിംഗ് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Friday, May 26, 2000, 23:53 [IST]
Other articles published on May 26, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+