Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ഫൈനലില്‍ വെസ്റിന്‍ഡീസിന് 60 റണ്‍ ജയം


പോര്‍ട്ട് ഓഫ് സ്പെയിന്‍: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം ഫൈനലില്‍ വെസ്റിന്‍ഡീസിന് 60 റണ്‍ ജയം. ആദ്യഫൈനല്‍ പാക്കിസ്ഥാന്‍ 17 റണ്ണിന് വിജയിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റിന്‍ഡീസ് ഓപ്പണര്‍ ഷെര്‍വന്‍ കാംബെലിന്റെ 77 റണ്ണിന്റെ പിന്‍ബലത്തില്‍ എട്ടു വിക്കറ്റിന് 208 റണ്ണെടുത്തു. മറുപടിയായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 45 ഓവറില്‍ 148 റണ്ണിന് എല്ലാവരും പുറത്തായി. കാംബെലാണ് മാന്‍ ഓഫ് ദ മാച്ച്.

ഓപ്പണര്‍ ഫിലോ വാലസിനെ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടെങ്കിലും കാംബെലും ഹിന്‍ഡ്സും (24) കൂടി വെസ്റിന്‍ഡീസ് ഇന്നിംഗ്സിന് അടിത്തറ പാകി. പിന്നീട് പാക്കിസ്ഥാന്‍ നടത്തിയ ഉജ്വല ഫീല്‍ഡിംഗില്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഗെയിലും (33) റിക്കാര്‍ഡോ പവലും (21) മാത്രമാണ് വെസ്റിന്‍ഡീസിനു വേണ്ടി പിടിച്ചു നിന്നത്. പാക്കിസ്ഥാനുവേണ്ടി വസിം അക്രം 10 ഓവറില്‍ 34 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഇമ്രാന്‍ നസീറും (22) ഷാഹിദ് അഫ്രിദിയും (21) യൂനിസ് ഖാനും (31) നല്ല തുടക്കം സമ്മാനിച്ചെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുരുതുരെ വീണു. 10 ഓവറില്‍ 21 റണ്ണിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജിമ്മി ആദംസാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. റിയോണ്‍ കിംഗും മക്ലീനും ഗെയ്ലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Wednesday, December 7, 2011, 13:47 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+