കെയ്ന്‍സ്(ആസ്ത്രേല്യ): ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ എന്ന ലോകറിക്കാര്‍ഡിലേക്ക് ആസ്ത്രേല്യന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണും.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ് മത്സരത്തില്‍ ഷെയ്ന്‍ വോണ്‍ 527 വിക്കറ്റ്തികച്ചതോടെയാണ് ലോകറിക്കാര്‍ഡിനൊപ്പമെത്തിയത്. ഇപ്പോള്‍ ശ്രീലങ്കയുടെ സ്പിന്‍ ബൗളര്‍ മുത്തയ്യാ മുരളീധരനും 527 വിക്കറ്റുകള്‍ എടുത്ത് ഷെയ്ന്‍ വോണിനൊപ്പമുണ്ട്.
ശ്രീലങ്കയുടെ ഉപുല്‍ ചന്ദനയുടെ വിക്കറ്റെടുത്തതോടെയാണ് ഷെയ്ന്‍ വോണ്‍ ലോകറിക്കാര്‍ഡിനൊപ്പമെത്തിയത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റില്‍ രണ്ട് ഇന്നിംഗ്സിലായി ഷെയ്ന്‍ വോണ്‍ ഏഴ് വിക്കറ്റെടുത്തു. ശ്രീലങ്കാ-ആസ്ത്രേല്യ രണ്ടാം ക്രിക്കറ്റ് ടെസ്റ് സമനിലയില്‍ കലാശിച്ചു.